ഹോട്ടലുകളില്‍ നഗരസഭയുടെ പരിശോധന: പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി
കാസര്‍കോട് (www.evisionnews.co): വിദ്യാനഗറിലെയും പരിസരങ്ങളിലെയും ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയതും പൂപ്പല്‍ പിടിച്ചതുമായ ഭക്ഷ്യവിഭവങ്ങള്‍ കണ്ടെത്തി. ഇന്ന് രാവിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.വി മധുസൂദനന്‍, ജൂനിയര്‍ എച്ച്.ഐമാരായ കെ. സുര്‍ജിത്, ടി. സുധീര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പഴകിയ പൊറോട്ട, ചിക്കന്‍, ബീഫ്, മട്ടന്‍, മുട്ട, പച്ചക്കറി വിഭവങ്ങള്‍, നിരോധിച്ച അജീനമോട്ടോ, നഗരത്തില്‍ നിരോധിച്ച പ്ലാസ്റ്റ് കവറുകള്‍ എന്നിവ കണ്ടെത്തി. മിക്ക ഹോട്ടലുകളിലും തലേന്ന് ബാക്കിയായ വിഭവങ്ങള്‍ ഫ്രിഡ്ജിലും അടുക്കളഭാഗത്തും സൂക്ഷിച്ച നിലയിലായിരുന്നു. ഇത്തരം ഹോട്ടലുകള്‍ക്കെതിരെ നോട്ടീസ് നല്‍കുമെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ പറഞ്ഞു.
Powered by Info News For You

Comments
Post a Comment