കാണാതായ ജസ്‌നയ്ക്കായി പോലീസ് ചെങ്ങന്നൂരിലെ മുളക്കുഴയില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയത്തില്‍ തെരച്ചില്‍ നടത്തി, ചാണകക്കുഴിയില്‍ അസ്ഥികഷ്ണങ്ങള്‍ കണ്ടെത്തിയതില്‍ ദുരൂഹത

ചെങ്ങന്നൂര്‍: (www.kvartha.com 11.07.2018) കാണാതായ കോളജ് വിദ്യാര്‍ത്ഥിനി ജസ്‌ന മരിയാ ജയിംസി(21) നെ കണ്ടെത്താന്‍ പോലീസ് ചെങ്ങന്നൂരിലെ മുളക്കുഴയില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയത്തില്‍ തെരച്ചില്‍ നടത്തി. ഇവിടുത്തെ ചാണകക്കുഴിയില്‍ നിന്നും അസ്ഥികഷ്ണങ്ങള്‍ കണ്ടെടുത്തു. മനുഷ്യാവകാശ പ്രവര്‍ത്തകനായ ചെങ്ങന്നൂര്‍ സ്വദേശി പ്രദീപ് കോശി മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും ഡിവൈഎസ്പിക്കും നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

കാണാതായ ജസ്‌ന ഉള്‍പ്പെടെ നിരവധി പേരെ അനാഥാലയത്തിലെത്തിച്ചിട്ടുണ്ടെന്നും ഇവരില്‍ ചിലര്‍ മരിച്ചതായും ഇവരുടെ മൃതശരീരം അനാഥാലയത്തിനോട് ചേര്‍ന്നുളള തൊഴുത്തിന്റെ ചാണക്കുഴിയില്‍ കുഴിച്ചിട്ടിട്ടുണ്ടെന്നുമാണ് പരാതിയില്‍ സൂചിപ്പിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അനാഥാലയത്തിന്റെ നാല് അറകളുളള ചാണക്കുഴിയില്‍ പോലീസ് രഹസ്യമായാണ് പരിശോധന നടത്തിയത്. വാഹനങ്ങള്‍ കടന്നു ചെല്ലാന്‍ കഴിയാത്ത ഭാഗത്താണ് ചാണകക്കുഴി സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍ അന്തേവാസികളില്‍ ചിലരേയും മറ്റ് തൊഴിലാളികളേയും ഉപയോഗിച്ചാണ് ചാണകം വാരിമാറ്റി ഇവിടെ പരിശോധിച്ചത്.

Jesna missing case; Police search Chengannur orphanage, News, Trending, Missing, Student, Police, Complaint, Dead Body, Family, Kerala

ഇവിടെ നിന്നും കണ്ടെത്തിയ അസ്ഥിക്കഷ്ണങ്ങള്‍ ശാസ്ത്രീയ പരിശോധനക്കായി പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇവ വിദഗ്ധപരിശോധന നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാനസിക വൈകല്യമുളളവരെയാണ് ഇവിടെ പ്രധാനമായും പാര്‍പ്പിച്ചിരുന്നത്. സ്ത്രീകള്‍ ഉള്‍പ്പടെ 300ല്പരം അന്തേവാസികളാണ് അനാഥാലയത്തില്‍ ഉണ്ടായിരുന്നത്.

അനാഥാലയത്തിന്റെ നടത്തിപ്പില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് നിരവധി പേര്‍ മുന്‍പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2017 ഡിസംബര്‍ ഒമ്പതിന് മനുഷ്യാവകാശ കമ്മിഷന്‍ പി. മോഹന്‍ദാസ് അനാഥാലയം സന്ദര്‍ശിക്കുകയും ഇവിടെനിന്നും അന്തേവാസികളായ സ്ത്രീകളെ മാറ്റിപാര്‍പ്പിക്കണമെന്ന കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്ന് 200ല്പരം അന്തേവാസികളെ ഇവിടെനിന്നും തുടര്‍ന്നുളള മാസങ്ങളില്‍ മാറ്റി പാര്‍പ്പിച്ചതായി പോലീസ് പറഞ്ഞു.

നിലവില്‍ 105 അന്തേവാസികള്‍ ഇവിടെ കഴിയുന്നുണ്ട്. ഏഴ് ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന അനാഥാലയം ഇരുപത് വര്‍ഷം മുന്‍പാണ് സ്‌നേഹധാര എന്നപേരില്‍ പ്രവര്‍ത്തനമാരംഭിച്ചത്. സെക്രട്ടറി പി.എസ് എബ്രഹാമും ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമുള്‍പ്പടെ 15 പേരാണ് ട്രസ്റ്റിലുളളത്.

Keywords: Jesna missing case; Police search Chengannur orphanage, News, Trending, Missing, Student, Police, Complaint, Dead Body, Family, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?