വിഴിഞ്ഞം പുനരധിവാസ പാക്കേജ്: ആശങ്ക പരിഹരിക്കുമെന്ന് കളക്ടര്‍, നാശനഷ്ടം സംഭവിച്ച വീടുകളുടെ അറ്റകുറ്റപ്പണിക്ക് അദാനി പോര്‍ട്ട് ചെലവ് വഹിക്കണം

തിരുവനന്തപുരം: (www.kasargodvartha.com 17.07.2018) വിഴിഞ്ഞം പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ക്കുള്ള എല്ലാ ആശങ്കയും പരിഹരിക്കുമെന്നു ജില്ലാ കളക്ടര്‍ കെ വാസുകി. പാക്കേജിന്റെ ഗുണഭോക്തൃ പട്ടിക സംബന്ധിച്ചു മുന്നോട്ടുവച്ചിട്ടുള്ള ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും കളക്ടര്‍ അറിയിച്ചു. പാക്കേജ് സംബന്ധിച്ചു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
Thiruvananthapuram, Kerala, Vizhinjam Rehabilitation package, Dist collector on Vizhinjam Rehabilitation package

പദ്ധതി പ്രദേശത്തുനിന്നു താത്പര്യമുള്ള എല്ലാവര്‍ക്കും തുറമുഖാധിഷ്ഠിത ജോലികളില്‍ അദാനി പോര്‍ട്ടിന്റെ സ്ഥാപനങ്ങളില്‍ പരിശീലനം നല്‍കുമെന്ന് കമ്പനി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. വൈദഗ്ധ്യം നേടുന്നവര്‍ക്കു ജോലി നല്‍കും. ഏതൊക്കെ മേഖലകളിലുള്ളവര്‍ക്ക് തൊഴിലവസരങ്ങളില്‍ മുന്‍ഗണന നല്‍കണമെന്ന കാര്യത്തില്‍ പ്രത്യേക ഉത്തരവിറക്കാന്‍ സംസ്ഥാന സര്‍ക്കാറിനോട് അഭ്യര്‍ഥിക്കുമെന്നു കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.

പദ്ധതിക്കുവേണ്ടി മാറ്റിപ്പാര്‍പ്പിച്ച മുഴുവന്‍ ആളുകള്‍ക്കും ഉപാധി രഹിത പട്ടയം നല്‍കുന്നതിനു സര്‍ക്കാറിലേക്കു ശുപാര്‍ശ ചെയ്യും. പൈലിങ് ജോലികള്‍ നടക്കുന്നതിനിടെ നാശനഷ്ടം സംഭവിച്ച വീടുകളുടെ അറ്റകുറ്റപ്പണി ഈ മാസം തന്നെ പൂര്‍ത്തിയാക്കാന്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. അദാനി പോര്‍ട്ടാണ് ഇതിനുള്ള ചെലവ് വഹിക്കേണ്ടത്. തഹസില്‍ദാര്‍ മേല്‍നോട്ടം വഹിക്കണം.

ഫിഷറീസ്, സിവില്‍ സപ്ലൈസ് വകുപ്പുകളും മത്സ്യഫെഡും ചേര്‍ന്നു തയാറാക്കിയ മണ്ണെണ്ണ പെര്‍മിറ്റ് ഗുണഭോക്തൃ ലിസ്റ്റിലുള്ളവര്‍ക്കും സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ ലഭ്യമാക്കണമെന്ന ആവശ്യം പരിശോധിക്കും. കമ്പവല, കട്ടമരം തൊഴിലാളികളുടെ നഷ്ടപരിഹാരം സംബന്ധിച്ചു മുന്നോട്ടുവച്ചിട്ടുള്ള ആവശ്യങ്ങളും പരിശോധിക്കുമെന്നു കളക്ടര്‍ അറിയിച്ചു.

എഡിഎം വി ആര്‍ വിനോദ്, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡി  ജയകുമാര്‍, സി എഫ് ഒ ശ്യാം അരവിന്ദ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ ജി മോഹന്‍, ഫിഷറീസ് - റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, പദ്ധതി പ്രദേശവാസികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, Vizhinjam Rehabilitation package, Dist collector on Vizhinjam Rehabilitation package


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?