തലസ്ഥാനത്ത് ക്ഷേത്രക്കവര്‍ച്ച
തിരുവനന്തപുരം: (www.kvartha.com 20.07.2018) തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള തമലം ത്രിവിക്രമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ കവര്‍ച്ച. വ്യാഴാഴ്ച രാത്രിയിലാണ് കവര്‍ച്ച നടന്നത്. തിരുവാഭരണങ്ങള്‍ക്കു പുറമെ കാണിക്കവഞ്ചികള്‍ എല്ലാം കുത്തിത്തുറന്ന് പണവും അപഹരിച്ചിട്ടുണ്ട്.
ഒരു വര്‍ഷം മുന്‍പ് ഇവിടെ ഇതേരീതിയില്‍ കവര്‍ച്ച നടന്നിരുന്നു. ആ കേസന്വേഷണം എങ്ങുമെത്തിയില്ല. അന്നു കവര്‍ച്ച ചെയ്യപ്പെട്ട തിരുമുഖത്തിനു പകരം ഒരു ഭക്ത ആറുമാസം മുന്‍പ് നടക്കു വച്ച തിരുമുഖവും കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പൂജപ്പുര പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പു നടത്തിക്കൊണ്ടിരിക്കുന്നു.

Keywords: Temple robbery in Thiruvananthapuram, Thiruvananthapuram, News, Temple, Religion, Robbery, Police, Probe, Kerala.
Powered by Info News For You

Comments
Post a Comment