ഹനാന്റെ അക്കൗണ്ടിലെത്തിയത് ഒന്നര ലക്ഷം രൂപ; ഗതാഗതതടസം സൃഷ്ടിച്ച് മീന്‍ വില്‍പ്പന നടത്തിയതിന് പോലീസ് നടപടി
കൊച്ചി: www.kvartha.com 26.07.2018) കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും നിറഞ്ഞ് നില്‍ക്കുന്ന ഹനാന്റെ അക്കൗണ്ടിലേക്ക് സഹായ ധനം എത്തിത്തുടങ്ങി. ഇതുവരെ എത്തിയത് ഒന്നര ലക്ഷം രൂപയെന്ന് വിവരം. ഹനാന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കയത്. അതേസമയം ഈ പണം തനിക്ക് വേണ്ടെന്നും തിരിച്ചുനല്‍കുമെന്നും ഹനാന്‍ അറിയിച്ചു.
ഇതിനിടെ വ്യാഴാഴ്ച വൈകിട്ട് തമ്മനത്ത് മീന്‍വില്‍പ്പന നടത്തുന്നത് പോലീസ് തടഞ്ഞു. റോഡരികില്‍ നടത്തുന്ന മീന്‍ വില്‍പ്പന ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് മീന്‍ വില്‍പന വിലക്കിയത്. വില്‍പന തടഞ്ഞതോടെ ഹനാന്‍ വീട്ടിലേക്ക് മടങ്ങി.
'എന്നെ ജോലി ചെയ്ത് ജീവിക്കാന്‍ അനുവദിക്കണമെന്നും കൂലിപ്പണിയെടുത്ത് ഞാന്‍ എങ്ങനെയെങ്കിലും ജീവിച്ചോളുമെന്നും ഹനാന്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഒന്നര ലക്ഷത്തോളം രൂപ എന്റെ അക്കൗണ്ടില്‍ വന്നിട്ടുണ്ടെന്നാണ് അറിഞ്ഞത്. ആരുടെയും പണം എനിക്ക് വേണ്ട. അതെല്ലാം തിരികെ നല്‍കും'. ഹനാന്‍ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Case, Police, Hanan, Police action against Hanan

Powered by Info News For You

Comments
Post a Comment