പുസ്തകമെടുക്കാന്‍ വൈകിയതിന് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവം: അധ്യാപികക്കെതിരെ കേസെടുത്തു
കുമ്പള (www.evisionnews.co): പുസ്തകമെടുക്കാന്‍ വൈകിയതിന് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ അധ്യാപികക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. മഞ്ചേശ്വരം സബ് ജില്ലയിലെ അട്ടഗോളി എ.എല്‍.പി സ്‌കൂളിലെ അധ്യാപികയായ സത്യവതിക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. ചൈല്‍ഡ് പ്രവര്‍ത്തകരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്.
അട്ടഗോളി ബായിക്കട്ടയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സിദ്ദീഖിന്റെ അഞ്ചു വയസുള്ള മകനെയാണ് അധ്യാപിക ചൂരല്‍ വടി കൊണ്ട് മര്‍ദിച്ചത്. അടിയേറ്റ് പുറത്തെ തൊലി മുറിഞ്ഞിരുന്നു. ക്ലാസ് നടന്നുകൊണ്ടിരിക്കെ കുട്ടിയോട് പുസ്തകമെടുക്കാന്‍ പറയുകയും എന്നാല്‍ പുസ്തകമെടുക്കാന്‍ അല്പം വൈകിയതാണ് അധ്യാപികയെ പ്രകോപിപ്പിച്ചതെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിക്കുന്നു. പൊലീസ് ആദ്യം രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്തിരുന്നില്ല. പിന്നീട് ചൈല്‍ഡ് ലൈന്‍ കൗണ്‍സിലിംഗ് നടത്തി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Powered by Info News For You

Comments
Post a Comment