ആള്‍ക്കൂട്ടക്കൊലയുടെ വാര്‍ത്തകള്‍ വായിച്ച് ഭയന്നുപോയി; അസംഖാന്റെ ഭാര്യ സമ്മാനമായി ലഭിച്ച പശുവിനെ തിരിച്ചുനല്‍കി

രാംപുര്‍: (www.kvartha.com 25.07.2018) രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ടക്കൊലയുടെ വാര്‍ത്തകള്‍ വായിച്ച് ഭയന്നുപോയ വീട്ടമ്മ തനിക്ക് സമ്മാനമായി ലഭിച്ച പശുവിനെ ഉടമയ്ക്കുതന്നെ തിരിച്ചുനല്‍കി. ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്റെ ഭാര്യ തന്‍സീം ഫാത്ത്വിമ ആണ് തനിക്ക് സമ്മാനമായി നല്‍കിയ പശുവിനെ തിരിച്ചുകൊടുത്തത്. രാജസ്ഥാനിലെ അല്‍വാറില്‍ കഴിഞ്ഞദിവസം 28കാരനായ മുസ്ലീം യുവാവിനെ പശുവിനെ കടത്തിയെന്ന് ആരോപിച്ച് ജനക്കൂട്ടം മര്‍ദിച്ചുകൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഫാത്ത്വിമയുടെ ഈ നടപടി.

ഒരു ഋഷി തങ്ങള്‍ക്ക് സമ്മാനമായി നല്‍കിയ പശുവിനെയാണ് ഏറെ വേദനയോടെ ആണെങ്കിലും തിരിച്ചുനല്‍കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതെന്ന് രാജ്യസഭാംഗം കൂടിയായ ഫാത്ത്വിമ പറഞ്ഞു. പശുവിനെ കൈവശം വച്ചതിന്റെ പേരില്‍ ആരെങ്കിലും തങ്ങളെ വധിക്കുമോ എന്ന് ഭയന്നാണ് ഇങ്ങനെ ചെയ്തതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ശങ്കരാചാര്യ ഗോവര്‍ധന്‍ പീഠ് അധിപന്‍ അശോക്ഷജന്ദ് മഹാരാജ് ആണ് ഇവര്‍ക്ക് പശുവിനെ സമ്മാനിച്ചത്.

Samajwadi Party leader Azam Khan's wife Tanzeem Fatima returns gifted cow over mob lynching fears, Rajastan, News, Politics, Religion, NDA, Criticism, Humor, National, Trending

അതേസമയം എന്‍.ഡി.എ സര്‍ക്കാരിനെ വിമര്‍ശിക്കാനും ഫാത്ത്വിമ മറന്നില്ല. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ രാജ്യം ഭീകരമായ അവസ്ഥയിലേക്ക് മാറിയിരിക്കയാണ്. പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ ഏറെ ആശങ്കയിലാണ്. ആള്‍ക്കൂട്ട കൊലയുടെ പശ്ചാത്തലത്തില്‍ മുസ്ലീം സമുദായങ്ങള്‍ സ്വയം സുരക്ഷ കണക്കിലെടുത്ത് പശുവില്‍ നിന്ന് അകലം പാലിക്കണമെന്നും ഫാത്ത്വിമ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Samajwadi Party leader Azam Khan's wife Tanzeem Fatima returns gifted cow over mob lynching fears, Rajastan, News, Politics, Religion, NDA, Criticism, Humor, National, Trending.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?