സര്‍ക്കാറിന്റെ കനിവിന് കാത്തുനില്‍ക്കാതെ സാവിത്രി യാത്രയായി
സാവിത്രിക്ക് പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാനോ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനോ സാധിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാന്‍ പോലും സഹായം ആവശ്യമായിരുന്നു. ശരീരവും മനസും തളര്‍ന്ന് വിവിധ ആസ്പത്രികളിലായി ചികിത്സക്ക് വിധേയയാകുകയും മുടങ്ങാതെ മരുന്നുകഴിക്കുകയും ചെയ്തിരുന്ന സാവിത്രിയെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സഹോദരന്‍ മധു നിരവധി തവണ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം നല്‍കിയിരുന്നെങ്കിലും യാതൊരു ഫലവുമുണ്ടായിരുന്നില്ല. സര്‍ക്കാരിന്റെ യാതൊരു ആനുകൂല്യങ്ങളും നിര്‍ധനകുടുംബത്തില്‍പ്പെട്ട സാവിത്രിക്ക് ലഭിച്ചിരുന്നില്ല.
Powered by Info News For You
Comments
Post a Comment