ഉദുമ പഞ്ചായത്ത് മുസ്ലിം ലീഗ് പാര്‍ട്ടി ആസ്ഥാന മന്ദിരം പണിയുന്നു
ഉദുമ (www.evisionnews.co): ഉദുമയിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ചിരകാല സ്വപ്നമായ സ്വന്തമായൊരു ആസ്ഥാന മന്ദിരം എന്ന ആഗ്രഹം പൂവണിയുന്നു. ഓഫിസ് നിര്‍മാണത്തിനുള്ള ഫണ്ട് പിരിവ് ഊര്‍ജിതമാക്കാനും തീരുമാനിച്ചു. ആഗസ്ത് 15 മുതല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓരോ ശാഖയിലും രണ്ട് ദിവസം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള ക്യാമ്പ് സംഘടിപ്പിക്കാനും തീരുമാനിച്ചു
ഏകദേശം 60ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ആസ്ഥാന മന്ദിരം ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ആഗസ്ത് ഒന്നിന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി കാസര്‍കോട്ട് നടത്തുന്ന ശിഹാബ് തങ്ങള്‍ അനുസ്മരണ പരിപാടിയിലേക്ക് പഞ്ചായത്തില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു. യോഗത്തില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ബി.എം ഷരീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ മണ്ഡലം നിരീക്ഷകന്‍ മൂസ ബി ചെര്‍ക്കളം തുടങ്ങിയവര്‍ മുഖ്യപ്രഭാഷണം നടത്തി.
കരീം നാലാംവാതുക്കല്‍, ഖാദര്‍ ഖാത്തിം, എ.എം ഇബ്രാഹിം, സുബൈര്‍ കേരള, കെ.എ മുഹമ്മദലി കാപ്പില്‍ പാഷ, ടി.കെ ഹസീബ്, പി.എ ഹസൈനാര്‍, പാറയില്‍ അബൂബക്കര്‍, യു.എം ഷരീഫ്, കാദര്‍ പി.എ, ഹംസ ദേളി, ഷംസു ബംഗണ, എരോല്‍ മുഹമ്മദ് കുഞ്ഞി, ഷരീഫ് നാലാംവാതുക്കല്‍, എം.ബി മുഹമ്മദ് ഷാഫി, മുനീര്‍ കെ.എം, ഒരുമ അബ്ദുല്‍ റഹ്മാന്‍, സിദ്ധീഖ് മില്‍, എ.ആര്‍ ഷരീഫ് കാപ്പില്‍, എം.എ.എം ബഷീര്‍ കാപ്പില്‍ കെ.എം.എ റഹ്മാന്‍, ആബിദ് മാങ്ങാട്, ബി.പി ഖാദര്‍, ഷരീഫ് പടിഞ്ഞാര്‍, ഹാരിസ് പടിഞ്ഞാര്‍, കെ.കെ ഷാഫി ഹാജി, ടി.വി മുഹമ്മദ് കുഞ്ഞി, കണിയാമ്പാടി മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുന്നില്‍, മുജീബ് ബേക്കല്‍, മൂലയില്‍ മൂസ, അബ്ദുല്‍ ഖാദര്‍ മുല്ലച്ചേരി ബഷീര്‍ പാക്യാര, പാലാട്ട് അബ്ദുല്‍ റഹ്മാന്‍, സി.എച്ച് ഫസല്‍, ഹാരിസ് അങ്കക്കളരി, സൈനബ അബൂബക്കര്‍, നഫീസ പാക്യാര, ഖൈറുന്നിസ മാങ്ങാട്, ഹാജിറ പാക്യാര, അഷ്‌റഫ് പാക്യാര (ജിദ്ദ കെ.എം.സി.സി) സലാം ആലൂര്‍ (അബുദാബി കെ.എം.സി.സി), ജൗഹര്‍ ഉദുമ കെ.എം റഹീം കാപ്പില്‍, ഖൈറുന്നിസ റംല, അമീര്‍ ഐഡിയല്‍ സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment