സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി: ജില്ലാ പൊലീസ്

കാസര്‍കോട് (www.evisionnews.co): വാടസ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുമായി ജില്ലാ പൊലീസ്. സത്യവിരുദ്ധവും അനാവശ്യവുമായ സന്ദേശങ്ങള്‍, മോര്‍ഫ് ചെയ്തതും അല്ലാത്തതുമായ ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതിനെ തുടര്‍ന്നാണ് നടപടി. ഇത്തരം സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നതോ ഷെയര്‍ ചെയ്യുന്നതോ ശ്രദ്ധയില്‍പെട്ടാല്‍ ഷെയര്‍ചെയ്യുന്നവര്‍ക്കെതിരെയും അതാത് ഗ്രൂപ്പ് അഡ്മിനിമാര്‍ക്കെതിരെയും ഇന്ത്യന്‍ ശിക്ഷാനിയമം, ഐടി ആക്ട് എന്നിവ പ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. എ ശ്രീനിവാസന്‍ അറിയിച്ചു. വ്യാജ സന്ദേശങ്ങളും വ്യാജ പ്രചാരണങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നവര്‍ പ്രസ്തുത വിവരം യഥാസമയം പൊലീസിനെ ഓപ്പറേഷന്‍ ബ്ലൂ ലൈറ്റ് നമ്പറായ 9497975812ലോ അടുത്തുള്ള പൊലീസ് സ്്റ്റേഷനിലോ അറിയിക്കണമെന്നും ജില്ലാ പൊലീസ് അറിയിച്ചു.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?