വിദ്യാഭ്യാസ ബന്ദ് സംഘടനകള്‍ പുനര്‍വിചിന്തനം നടത്തണം
കാസര്‍കോട് (www.evisionnews.co): സെക്രട്ടറേറ്റിലും കലക്ട്രേറ്റിലും നടത്തിയ മാര്‍ച്ചിലോ സമരത്തിലോ വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് മര്‍ദ്ദനമോ മറ്റു നിസാര കാര്യങ്ങള്‍ക്ക് സംസ്ഥാന വ്യഭാഗമായി വിദ്യാഭ്യാസ ബന്ദ് നടത്തുന്നത് വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന ക്രൂരതയാണെന്ന് എം.എസ്.എഫ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
മികച്ച വിദ്യാഭ്യാസം ഉണ്ടാകാന്‍ വേണ്ടിയാണ് സംഘടനകള്‍ പ്രവര്‍ത്തിക്കേണ്ടത്. ഇങ്ങനെ തുടര്‍ച്ചയായി വിദ്യാലയങ്ങളില്‍ നടത്തുന്ന ബന്ദ് വിദ്യാര്‍ത്ഥികളുടെ പഠനത്തെ സാരമായി ബാധിക്കുന്നു. വിദ്യാഭ്യാസ ബന്ദുകളില്‍ അധികവും നടക്കുന്നത് സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന പൊതു വിദ്യാലയങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമാണ്. എന്നാല്‍ സമൂഹത്തിലെ മാധ്യ വര്‍ഗ്ഗമോ ഉപരി വര്‍ഗ്ഗമോ പഠിക്കുന്ന ഭൂരിഭാഗ സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളെ ബന്ദ് ബാധകമാകാറില്ല.
ഈ അധ്യായാന വര്‍ഷം ആരംഭിച്ചതില്‍ പിന്നെ വിവിധ സംഘടനകളുടെ നാലോളം വിദ്യാഭ്യാസ ബന്ദുകള്‍ നടന്നിട്ടുണ്ട്. വര്‍ഷം അവസാനിക്കാന്‍ ഇന്നിയും മാസങ്ങള്‍ ഉണ്ടാകുമ്പോള്‍ ബന്ദിന്റെ എണ്ണം ഇനിയും കൂടും. അധികാര വര്‍ഗ്ഗത്തിന്റെ കണ്ണ് തുറപ്പിച്ചതും വിവിധ നേട്ടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേടി കൊടുത്തതും വിദ്യാര്‍ത്ഥി സംഘടനകള്‍ ആണെന്ന കാര്യത്തില്‍ സംശയമില്ല.
എന്നാല്‍ പൂര്‍ണമായി പഠിപ്പു മുടക്കിയുള്ള സമരം മുറകള്‍ മാത്രമല്ല നമ്മുക്ക് മുന്നിലുള്ളത്. കാലോചിതമായ മറ്റു സമരമുറകള്‍ സ്വീകരിച്ചു മുന്നോട്ടുപോകാന്‍ വിദ്യാര്‍ത്ഥി സംഘടനകളും നേതാക്കളും തയാറാവകയും വിദ്യാര്‍ത്ഥികള്‍ക്ക് ദ്രോഹമാകുന്ന സമരമുറയില്‍ നിന്നും പിന്മാറിയാല്‍ മാത്രമേ നമ്മുടെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനും അവരോട് സംഘടനകള്‍ക്ക് നീതി പുലര്‍ത്താനും സാധിക്കൂ.
ഇവിടെയാണ് എം.എസ്.എഫ് എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനം മറ്റുള്ള സംഘടനയില്‍ നിന്നും വ്യത്യസ്തമാകുന്നത്. ആരു ഭരിച്ചാലും മുന്നില്‍ നിന്ന് വിദ്യാര്‍ത്ഥി പക്ഷത്ത് നിന്ന് ശബ്ദിക്കുകയും പോരാടുകയും അവകാശങ്ങള്‍ നേടികൊടുക്കുകയും ചെയ്തപ്പോഴൊന്നും ചരിത്രത്തില്‍ ഒരു വിദ്യാഭ്യാസം ബന്ദ് പോലും നടത്തി കാമ്പസിലെ പഠിപ്പ് മുടക്കിട്ടില്ല. കാലോചിതമായ സമരത്തിലൂടെ വിദ്യാര്‍ത്ഥി പക്ഷത്ത് നിലയുറപ്പിച്ച് പോരാട്ടം നയിക്കുന്ന എം.എസ്.എഫിനെ മാതൃകയാകാന്‍ മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ ശ്രമിക്കണമെന്നും ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
Powered by Info News For You

Comments
Post a Comment