അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പത്തുവര്‍ഷം കഠിന തടവും പിഴയും


കാസര്‍കോട് (www.evisionnews.co): അഞ്ചു വയസുകാരിയെ ഓട്ടോയില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ കോടതി 10 വര്‍ഷം കഠിന തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചെറുവത്തൂര്‍ വ്യാപാര ഭവനില്‍ താമസിക്കുന്ന അബ്ദുല്‍ ഗഫൂറി (41)നെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജ് പി.എസ് ശശികുമാര്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. 

പിഴത്തുക അടച്ചാല്‍ പീഡനത്തിന് ഇരയായ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു. 2014 ജുലൈ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. നീലേശ്വരം സി.ഐ യു. പ്രേമന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ആര്‍ അമ്മണ്ണായ ഹാജരായി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?