പള്ളീലച്ഛനെതിരെ വീണ്ടും ലൈംഗിക പീഡനാരോപണം; പരാതി മെത്രാപ്പോലീത്ത സമ്മര്‍ദ്ദം ചെലുത്തി പിന്‍വലിപ്പിച്ചുവെന്ന ആരോപണവുമായി മറ്റൊരു വൈദികന്‍; അഞ്ച് വൈദികര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ച വാര്‍ത്ത കെട്ടടങ്ങും മുമ്പ് ചൂടുപിടിച്ച് പുതിയ സംഭവം
പത്തനംതിട്ട: (www.kvartha.com 04.07.2018) അഞ്ച് വൈദികര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ച വാര്‍ത്ത കെട്ടടങ്ങും മുമ്പ് ചൂടുപിടിച്ച് പുതിയ സംഭവം. പള്ളീലച്ഛനെതിരെ ലൈംഗിക പീഡനാരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് മറ്റൊരു വൈദികനാണ്. യുവതിയുടെ പരാതി മെത്രാപ്പോലീത്ത സമ്മര്‍ദ്ദം ചെലുത്തി പിന്‍വലിപ്പിച്ചുവെന്നും വൈദികന്‍ ആരോപിക്കുന്നു.
അച്ഛന്‍മാര്‍ക്കെതിരെ കൂടുതല്‍ പീഡന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത് ഓര്‍ത്തഡോക്സ് സഭയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സഭയിലെ ഒരു വൈദികന്‍ മറ്റൊരു യുവതിയെ പീഡിപ്പിച്ചുവെന്നും അതു സംബന്ധിച്ച പരാതി സഭാനേതൃത്വം മുക്കിയെന്നും ആരോപിച്ചാണ് മറ്റൊരു വൈദികന്‍ രംഗത്തെത്തിയത്.
പത്തനംതിട്ട റാന്നി നിലയ്ക്കല്‍ ഭദ്രാസനത്തിനു കീഴിലുള്ള വൈദികനെതിരെയാണ് പരാതി. ചിറ്റാന്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി മുന്‍ വികാരിക്കെതിരെയാണ് പരാതി നല്‍കിയിരുന്നത്. ഈ വൈദികന്‍ നിലവില്‍ അവധിയിലാണ്. പ്രവാസിയുടെ ഭാര്യയെ ചൂഷണം ചെയ്തുവെന്നാണ് പരാതി. ഒരു മാസം മുമ്പ് പരാതി നല്‍കിയെങ്കിലും സമ്മര്‍ദ്ദം ചെലുത്തി മെത്രാപ്പോലീത്ത പിന്‍വലിപ്പിച്ചുവെന്ന് സഭാ മാനേജിംഗ് കമ്മിറ്റിയംഗം ഫാ. മാത്യു വാഴക്കുന്നം പറഞ്ഞു.
പരാതി ഭദ്രാസന കൗണ്‍സിലിന് മുമ്പാകെ ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കുകയായിരുന്നു വേണ്ടത്. കൗണ്‍സില്‍ അംഗങ്ങള്‍ പരാതിയെ കുറിച്ച് ചോദിച്ചപ്പോള്‍ മെത്രാപോലീത്ത മൗനം പാലിച്ച് നിസംഗത പ്രകടിപ്പിച്ചു. ആറ് വട്ടം ബിഷപ്പ് വിളിച്ച് ഭയപ്പെടുത്തിയതിനാല്‍ പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിതനായി എന്ന് ഭര്‍ത്താവ് പറഞ്ഞതായി ഭദ്രാസന സെക്രട്ടറി അറിയിച്ചുവെന്നും ഫാ. മാത്യൂ വാഴക്കുന്നം വെളിപ്പെടുത്തി.
അഞ്ച് വൈദികര്‍ ചേര്‍ന്ന് പ്രവാസിയുടെ ഭാര്യയായ വീട്ടമ്മയെ കുമ്പസാര രഹസ്യം ചോര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ സംഭവം പുറത്തുവരുന്നത്. അതിനിടെ വൈദികന്‍ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മഠത്തിലെ കന്യാസ്ത്രീയും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. വരും നാളുകളില്‍ കൂടുതല്‍ പീഡന വാര്‍ത്തകള്‍ പുറത്തുവരുമോ എന്നാണ് സോഷ്യല്‍ മീഡിയയിലെ ചോദ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

ഫാ. മാത്യൂ വാഴക്കുന്നം

Keywords: Kerala, Pathanamthitta, News, Molestation, Case, Religion, Allegation, Allegation again against priest
Powered by Info News For You

Comments
Post a Comment