കഞ്ചാവ് വില്‍പന നടക്കുന്നതായി പോലീസിന് രഹസ്യവിവരം; റെയ്ഡില്‍ രണ്ടു പേര്‍ അറസ്റ്റില്‍

ചെറുവത്തൂര്‍: (www.kasargodvartha.com 09.07.2018) കഞ്ചാവ് വില്‍പന നടക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ രണ്ടു പേര്‍ അറസ്റ്റു ചെയ്തു. ഇരിട്ടി മുഴുക്കുന്നിലെ സി കെ സുദീപ് (23), ഓരിമുക്കിലെ സി ഷംസുദ്ദീന്‍ (22) എന്നിവരെയാണ് ചന്തേര എസ് ഐ വിപിന്‍ ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയതത്.

ഞായറാഴ്ച വൈകിട്ടോടെയാണ് പ്രതികളെ പിടികൂടിയത്. ചെറുവത്തൂര്‍ കൈതക്കാട് പള്ളിക്ക് സമീപത്ത് കഞ്ചാവ് വില്‍പന നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി രണ്ടു പേരെയും പിടികൂടുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Cheruvathur, Ganja, Arrest, Kasaragod, 2 arrested with Ganja, Police, Message
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?