മഴയ്ക്കു തോര്‍ച്ചയില്ല, ആലപ്പുഴയില്‍ അരലക്ഷം പേര്‍ ദുരിതക്കയത്തില്‍
ആലപ്പുഴ: (www.kvartha.com 20.07.2018) ജില്ലയില്‍ കനത്ത മഴ തുടരുമ്പോള്‍ സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ വിവിധ താലൂക്കുകളിലായി 231 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഈ ക്യാമ്പുകളില്‍ 13,076 കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക താമസസൗകര്യം ഒരുക്കി. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലായി 52,603 പേര്‍ അഭയം തേടിയിട്ടുണ്ട്. ഏറെ മഴക്കെടുതി നേരിടുന്ന കുട്ടനാട്ടില്‍ മാത്രം 375 ഗ്രുവല്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്.
കുട്ടനാട് 22,120 കുടുംബങ്ങള്‍ക്കാണ് ജില്ലാ ഭരണകൂടം തുറന്ന ക്യാമ്പുകളില്‍ ഭക്ഷണ വിതരണം നടത്തുന്നത്. ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ പി.എസ്. സ്വര്‍ണമ്മയുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ ഏത് സാഹചര്യവും നേരിടാനുള്ള സൗകര്യങ്ങല്‍ ഒരുക്കിയിട്ടുണ്ട്.
അമ്പലപ്പുഴയില്‍ 66 ക്യാമ്പും മാവേലിക്കരയില്‍ അഞ്ചും ചേര്‍ത്തലയില്‍ 38ഉം കാര്‍ത്തികപ്പള്ളിയില്‍ 76 ഉം ചെങ്ങന്നൂരില്‍ 46 ഉം ക്യാമ്പുകളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ളത്.
അമ്പലപ്പുഴയില്‍ ക്യാമ്പുകളില്‍ 3731 കുടുംബങ്ങളിലെ 16,453 പേര്‍ ക്യാമ്പുകളില്‍ അഭയം തേടി. മാവേലിക്കരയില്‍ ക്യാമ്പില്‍ 200 കുടുംബങ്ങളിലെ 638 പേര്‍ ക്യാമ്പിലുണ്ട്. ചേര്‍ത്തല താലൂക്കില്‍ 2008 കുടുംബങ്ങളിലായി 7496 പേര്‍ ക്യാമ്പിലുണ്ട്. കാര്‍ത്തികപ്പള്ളിയില്‍ 5,868 കുടുംബങ്ങളിലായി 23,416 പേര്‍ ദുരിതാശ്വാസ ക്യാമ്പിലുണ്ട്. ചെങ്ങന്നൂര്‍ താലൂക്കില്‍ 1269 കുടുംബങ്ങള്‍ ക്യാമ്പിലുണ്ട്. 4600 പേരാണ് ചെങ്ങന്നൂരില്‍ ക്യാമ്പില്‍.
ജില്ലയില്‍ ആകമാനം ഒന്നരലക്ഷത്തോളം പേരാണ് ദുരിതബാധിതരായി വിവിധ സര്‍ക്കാര്‍ ക്യാമ്പുകളെ ആശ്രയിക്കുന്നത്. കായംകുളം കിഴക്ക് മേനാത്തേരി വാര്‍ഡ് 28ല്‍ 11 കെ.വി.ലൈനില്‍ വീണ മരം ഫയര്‍ ഫോഴ്‌സും റവന്യൂ ജീവനക്കാരും ചേര്‍ന്ന് കഴിഞ്ഞ ദിവസം മുറിച്ചുമാറ്റി.

Keywords: It’s still raining in Alappuzha, Alappuzha, News, Local-News, Rain, Trending, District Collector, Food, Ambalapuzha, Family, Kerala.
Powered by Info News For You

Comments
Post a Comment