വള്ളിക്കാവ് ആശ്രമത്തില്‍നിന്നും കാണാതായ അമേരിക്കന്‍ മലയാളിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തി

കരുനാഗപ്പള്ളി: (www.kvartha.com 31.07.2018) വള്ളിക്കാവ് ആശ്രമത്തില്‍നിന്നും കാണാതായ അമേരിക്കന്‍ മലയാളിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തി. കഴിഞ്ഞ 26ന് വള്ളിക്കാവ് അമൃതപുരി ആശ്രമത്തില്‍ നിന്നും കാണാതായ അമേരിക്കന്‍ പൗരത്വമുള്ള മലയാളി യുവാവിന്റെ മൃതദേഹമാണ് കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തിയത്. കൊല്ലം മയ്യനാട് മണി ഭവനത്തില്‍ മുരളി ഗോപാലകൃഷ്ണകുറുപ്പ് (41) ആണ് മരിച്ചത്.

ദീര്‍ഘനാളായി ആശ്രമത്തിലെ അന്തേവാസിയായിരുന്നു ഗോപാലകൃഷ്ണ കുറുപ്പ്. ബുദ്ധിവളര്‍ച്ച അല്‍പം കുറവുള്ള ഇയാളെ കണ്ടെത്താന്‍ പോലീസും ബന്ധുക്കളും അന്വേഷണം നടത്തിവരികയായിരുന്നു. തിങ്കളാഴ്ചയാണ് വള്ളിക്കാവ് ജംഗ്ഷനു തെക്കുഭാഗത്തായി കുറ്റിക്കാടിനു സമീപം മൃതദേഹം കണ്ടെത്തിയത്. അധികം ആരോടും സംസാരിക്കാത്ത സ്വഭാവമായിരുന്നു ഇയാളുടേത്.


Keywords: Kerala, Kollam, News, Missing, Dead, Dead Body, American Malayali's dead body found at Vallikkavu Ashram 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?