മൂന്ന് യുവാക്കള്‍ രക്തം വാര്‍ന്ന് മരിച്ചു; സെല്‍ഫിയെടുത്തും വീഡിയോ പകര്‍ത്തിയും അപകടം ആഘോഷമാക്കി ജനങ്ങള്‍

ബാര്‍മര്‍(രാജസ്ഥാന്‍): (www.kvartha.com 12.07.2018)  രക്തം വാര്‍ന്ന് മൂന്ന് യുവാക്കള്‍ക്ക് ദാരുണ മരണം. രാജസ്ഥാനിലെ ബാര്‍മറിലാണ് സംഭവം. യുവാക്കള്‍ യാത്ര ചെയ്തിരുന്ന ബൈക്ക് സ്‌കൂള്‍ ബസുമായി കൂട്ടിയിടിക്കുകയയായിരുന്നു. ഒരാള്‍ തല്‍ക്ഷണം മരിച്ചു. മറ്റ് രണ്ട് പേരും രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു. അപകട സ്ഥലത്തേയ്ക്ക് എത്തിയവര്‍ ആരും തന്നെ യുവാക്കളെ ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ തയ്യാറായില്ല. പകരം രക്തത്തില്‍ കുളിച്ച് കിടക്കുന്ന യുവാക്കള്‍ക്കൊപ്പം സെല്‍ഫിയെടുത്തും വീഡിയോ പകര്‍ത്തിയും ആഘോഷമാക്കുകയായിരുന്നു ജനങ്ങള്‍.

3 Men Bleed To Death In Barmer, Passersby Click Selfies, Shoot Videos

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന  1.43 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വേദന കൊണ്ട് പുളയുന്ന യുവാവിനെ കാണാം. പര്‍മാനന്ദ്, ജെമ്ര രാം, ചന്ദ്ര പ്രകാശ് എന്നിവരാണ് മരിച്ചത്. ഗുജറാത്തിലെ സിമന്റ് ഫാക്ടറിയിലെ ലേബര്‍ കോണ്ട്രാക്ടര്‍മാരാണ് മരിച്ച മൂന്ന് പേരും. രാജസ്ഥാനില്‍ നിന്നും തൊഴിലാളികളെ എടുക്കാന്‍ വന്നതായിരുന്നു മൂവരും.

യുവാക്കളെ സമയത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒരാള്‍ ആശുപത്രിയിലേയ്ക്ക് പോകും വഴിക്കും ഒരാള്‍ ആശുപത്രിയില്‍ എത്തി മിനിട്ടുകള്‍ക്കുമുള്ളിലാണ് മരിച്ചത്.

സെല്‍ഫിയെടുത്തവരേയും വീഡിയോ പകര്‍ത്തിയവരേയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: "They were lying there for at least half an hour. One died on the spot, another in a hospital and third on the way to Jodhpur," station house officer Chohtan police station, Manohar told Press Trust of India.

Keywords: National, Accident 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?