പിതാവിന്റെ രണ്ടാം വിവാഹത്തില്‍ പ്രതിഷേധിച്ച് മകന്‍ വില്ലയ്ക്ക് തീ വയ്ക്കുകയും കത്തി കൊണ്ട് സ്വയം കുത്തി മരിക്കാന്‍ ശ്രമിക്കുകയും ചെയ്തു

ദുബൈ: (www.kvartha.com 09.07.2018) പിതാവിന്റെ രണ്ടാം വിവാഹത്തില്‍ പ്രതിഷേധിച്ച് മകന്‍ വില്ലയ്ക്ക് തീ വയ്ക്കുകയും കത്തി കൊണ്ട് സ്വയം കുത്തി മരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ദുബൈയിലെ അല്‍ വര്‍ഖ ഏരിയയിലാണ് സംഭവം. സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ 57കാരനായ പിതാവിനേയും ഇദ്ദേഹത്തിന്റെ 37 കാരിയായ രണ്ടാം ഭാര്യയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ജനുവരിയിലായിരുന്നു പിതാവിന്റെ രണ്ടാം വിവാഹം. എന്നാല്‍ പിതാവ് രണ്ടാംവിവാഹം കഴിക്കുന്നതിനോട് താല്‍പര്യമില്ലാത്ത 21കാരനായ മകന്‍ ഇതിന്റെ പേരില്‍ നിരന്തരം കലഹിക്കാറുണ്ടായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം പിതാവും രണ്ടാം ഭാര്യയും കിടന്നുറങ്ങുമ്പോള്‍ തൊട്ടടുത്തെ പെട്രോള്‍ സ്‌റ്റേഷനില്‍ പോയി പെട്രോള്‍ വാങ്ങിക്കൊണ്ടുവന്ന് വില്ലയ്ക്ക് തീ വയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

20-year-old sets fire to parents' villa, stabs self in UAE,Dubai, News, Crime, Criminal Case, Police, Injured, hospital, Treatment, Gulf, World

തുടര്‍ന്ന് മൂന്നു പ്രാവശ്യം കഴുത്തിലേയ്ക്ക് കത്തി കുത്തിയിറക്കി ആത്മഹത്യാ ശ്രമം നടത്തി. ഗുരുതരമായി പരിക്കേറ്റ ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം വിഡിയോ ഗെയിമിന്റെ സ്വാധീനമാണ് യുവാവിനെക്കൊണ്ട് ഇത്തരത്തിലുള്ള കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇതിനു തെളിവില്ലെന്നു പോലീസ് വ്യക്തമാക്കി.

പോലീസ് വില്ലയ്ക്ക് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. മകന്‍ സഹോദരന്മാരോടൊപ്പം അമേരിക്കയിലായിരുന്നു താമസിച്ചിരുന്നത്. ഒരു വര്‍ഷം മുന്‍പ് ഇയാള്‍ യുഎഇയില്‍ തിരിച്ചെത്തി പിതാവിനോടൊപ്പം താമസമാരംഭിക്കുകയായിരുന്നു. ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്ത ശേഷമായിരുന്നു പിതാവിന്റെ രണ്ടാം വിവാഹം.

അടുത്തിടെ മക്കള്‍ക്ക് വേണ്ടി ഇദ്ദേഹം അബുദാബിയില്‍ ഒരു ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തിരുന്നു. ഇവിടെ താമസിക്കണമെന്ന മകന്റെ ആവശ്യം പിതാവ് നിരാകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച യുഎഇക്ക് പുറത്ത് പ്രമുഖ യൂണിവേഴ്‌സിറ്റിയില്‍ ഉന്നത പഠനത്തിന് പോകാനിരിക്കെയാണ് മകന്‍ വില്ലയ്ക്ക് തീവെച്ചത്. അതേസമയം കുറ്റകൃത്യത്തിന് ഇയാളെ പ്രേരിപ്പിച്ച കാരണം മറ്റെന്തെങ്കിലുമാണോ എന്നും പോലീസ് അന്വേഷിക്കുന്നു.


Keywords: 20-year-old sets fire to parents' villa, stabs self in UAE,Dubai, News, Crime, Criminal Case, Police, Injured, hospital, Treatment, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?