ദമ്പതികളുടെ ആത്മഹത്യ: ഉത്തരവാദി സി.പി.എം നഗരസഭാ കൗണ്‍സിലറെന്ന് ആത്മഹത്യാകുറിപ്പ്


കോട്ടയം (www.evisionnews.co): ചങ്ങനാശ്ശേരിയില്‍ പോലിസ് ചോദ്യം ചെയ്ത് വിട്ടയച്ച ശേഷം ആത്മഹത്യ ചെയ്ത ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ് പോലിസ് കണ്ടെടുത്തു. ആത്മഹത്യയ്ക്ക് കാരണം ചങ്ങനാശ്ശേരി നഗരസഭാ സി.പി.എം കൗണ്‍സിലര്‍ സജികുമാറാണെന്ന് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

ചങ്ങനാശ്ശേരി പുഴവാത് ഇല്ലംപള്ളി വീട്ടില്‍ സുനില്‍, രേഷ്മ എന്നിവരെ ബുധനാഴ്ചയാണ് സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സ്വര്‍ണം നഷ്ടപ്പെട്ടെന്ന സി.പി.എം നഗരസഭാംഗത്തിന്റെ പരാതിയില്‍ ഇവരെ കഴിഞ്ഞദിവസം പോലിസ് ചോദ്യം ചെയ്തിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികളായ യു.ഡി.എഫും ബി.ജെ.പിയും ഇന്ന് ചങ്ങനാശ്ശേരിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. നിരത്തില്‍ വാഹനങ്ങള്‍ കുറവാണ്. ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നടത്തുന്നുണ്ട്. പത്തുമണിക്ക് പ്രതിഷേധ പ്രകടനം ഉണ്ടാകും.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?