സിനിമയെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ യുവതിക്കെതിരെ സൈബര്‍ ആക്രമണം : ഒരാള്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: (www.kvartha.com 10.07.2018) സിനിമയെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ യുവതിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയ കേസില്‍ നാലാംപ്രതിയെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം തിരുവല്ലം വണ്ടിക്കട ശാന്തിപുരം സജിഭവനില്‍ രഞ്ജുവി(24)നെയാണ് ഐ. ടി നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. അങ്ങാടിപ്പുറത്തെ പി. ഗീതയുടെ മകള്‍ അപര്‍ണ പ്രശാന്തിയുടെ ഫേസ്ബുക്ക് പേജിലാണ് അശ്ലീല കമന്റുകളും ഭീഷണിയും ഇട്ടത്.

Cyber attack against woman; one more arrested, Thiruvananthapuram, Facebook, Post, Complaint, Case, Crime, Criminal Case, Arrest, News, Kerala

ഇതിനെതിരെ നല്‍കിയ പരാതിയില്‍ പെരിന്തല്‍മണ്ണ പോലീസ് മെയ് 27ന് കേസെടുത്തിരുന്നു. അല്ലു അര്‍ജുന്റെ സിനിമയെക്കുറിച്ച് അപര്‍ണ ഇട്ട പോസ്റ്റിനെതിരെയാണ് ലൈംഗിക ചുവയോടെയും മാനഹാനി വരുത്തുന്ന തരത്തിലും പോസ്റ്റുകള്‍ നിറഞ്ഞതെന്ന് അപര്‍ണ പ്രശാന്തി നല്‍കിയ പരാതിയിലുണ്ട്.

Cyber attack against woman; one more arrested, Thiruvananthapuram, Facebook, Post, Complaint, Case, Crime, Criminal Case, Arrest, News, Kerala

സംഭവത്തില്‍ സിനിമാ നിരൂപക കൂടിയായ അപര്‍ണ പോലീസിലും സൈബര്‍ സെല്ലിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെങ്കിലും കമന്റുകള്‍ തുടര്‍ന്ന സാഹചര്യത്തിലാണ് പോലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല പദപ്രയോഗത്തിലൂടെ അപമാനിക്കല്‍, ഭീഷണി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cyber attack against woman; one more arrested, Thiruvananthapuram, Facebook, Post, Complaint, Case, Crime, Criminal Case, Arrest, News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?