കൊല്ലത്ത് സിഗ്‌നല്‍ തകരാറിലായി; ട്രെയിനുകള്‍ പിടിച്ചിട്ടു; ഉച്ചയ്ക്ക് ശേഷമുള്ള ട്രയിനുകളെല്ലാം വൈകും

കൊല്ലം: (www.kvartha.com 21.07.2018) കൊല്ലത്ത് റെയില്‍വെ സിഗ്‌നല്‍ തകരാറിലായി. ഇതേ തുടര്‍ന്ന് കൊല്ലം റെയില്‍വേ സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്തു നിന്നും സര്‍വീസ് തുടങ്ങുന്ന ദീര്‍ഘദൂര ട്രെയിനുകളെല്ലാം ഏറെ വൈകിയാണ് ഓടുന്നത്.

കേരള എക്‌സ്പ്രസ്, ഐലന്‍ഡ് എക്‌സ്പ്രസ്, തിരുവനന്തപുരം - ബംഗളൂരു എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ കൊല്ലത്ത് പിടിച്ചിട്ടിട്ടുണ്ട്. തകരാര്‍ പരിഹരിച്ച ശേഷം മാത്രമേ ഈ ട്രെയിനുകള്‍ സര്‍വീസ് തുടങ്ങൂ എന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.


സിഗ്‌നല്‍ സംവിധാനം സാധാരണ നിലയിലാക്കാന്‍ ശ്രമം തുടങ്ങിയെന്നും വൈകുന്നേരം സര്‍വീസ് തുടങ്ങുന്ന മറ്റ് ട്രെയിനുകളുടെയും സമയക്രമത്തില്‍ മാറ്റമുണ്ടാകുമെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kollam, News, Train, Railway, Thiruvananthapuram, Trains will be delayed in Kollam station 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?