കുടുംബ കലഹം; നവദമ്പതികള്‍ തൂങ്ങിമരിച്ചു

ഡല്‍ഹി: (www.kvartha.com 12.07.2018) കുടുംബ കലഹത്തെ തുടര്‍ന്ന് നവ ദമ്പതികള്‍ തൂങ്ങിമരിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെയാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ തൂങ്ങിയ നിലയില്‍ കണ്ടത്. 2017 നവംബര്‍ 17നായിരുന്നു ഇരുവരുടേയും വിവാഹം.

നീരജ് (26), അനിത (23) എന്നിവരാണ് മരിച്ചത്. യുപി അസംഗഡ് സ്വദേശികളാണ് ഇരുവരും. ഉത്തം നഗറിലെ ഓം വിഹാറിലെ വീട്ടിലായിരുന്നു ഇരുവരും വാടകയ്ക്ക് താമസിച്ചിരുന്നത്.

National, Suicide Couple

അനിതയുടെ പിതാവ് രമേശ് ആണ് പോലീസില്‍ വിവരമറിയിച്ചത്. സീലിംഗ് ഫാനില്‍ നിന്നും തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍.

ഇരുവരും തമ്മില്‍ തിങ്കളാഴ്ച വഴക്കിട്ടതായി സാക്ഷിമൊഴിയുണ്ട്. ചൊവ്വാഴ്ച രാവിലേയും വഴക്ക് തുടര്‍ന്നു. അനിത പിതാവിനെ വിളിച്ച് ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകാനാണ് രമേശ് മകളെ ഉപദേശിച്ചത്.

ചൊവ്വാഴ്ച പതിനൊന്ന് മണിക്ക് അനിതയുടെ മാതാവ് മകളെ വിളിച്ചു. എന്നാല്‍ പ്രതികരണം ലഭിച്ചില്ല. തുടര്‍ന്ന് രമേശ് വീട്ടിലെത്തി മകളെ അന്വേഷിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കാണുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A police official said the couple had quarreled over some domestic issue on Monday evening and again on Tuesday morning, following which Anita called up her father. Ramesh advised the couple to resolve the matter between themselves.

Keywords: National, Suicide Couple


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?