ആന്ധ്രയില്‍ കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരാന്‍ ഉമ്മന്‍ചാണ്ടിയുടെ പടയൊരുക്കം; മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയെ വീണ്ടും കോണ്‍ഗ്രസിലെത്തിച്ചു, ജഗ്‌മോഹനേയും തിരിച്ചുകൊണ്ടുവരാന്‍ ആഞ്ഞുപിടിക്കുന്നു
ന്യൂഡല്‍ഹി: (www.kvartha.com 13.07.2018) ആന്ധ്രയില്‍ കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരാന്‍ ഉമ്മന്‍ചാണ്ടിയുടെ പടയൊരുക്കം. മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയെ വീണ്ടും കോണ്‍ഗ്രസിലെത്തിച്ചു, ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി രാജശേഖര റെഡ്ഡിയുടെ മകനും വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവുമായ ജഗ്‌മോഹനേയും തിരിച്ചുകൊണ്ടുവരാന്‍ ആഞ്ഞുപിടിക്കുകയാണ് ഉമ്മന്‍ചാണ്ടി.
ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റെടുത്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തന്ത്രങ്ങള്‍ ഇതോടെ ഫലവത്താകുമെന്നാണ് എ ഐ സി സി നേതൃത്വത്തിന്റെ പ്രതീക്ഷ. ജഗ് മോഹന്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്നില്ലെങ്കില്‍ പോലും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുണ്ടാക്കുന്ന കൂട്ടുകക്ഷി മുന്നണിയിലേക്ക് കൊണ്ടുവരാനുള്ള അടവുനയവും ഉമ്മന്‍ചാണ്ടി നടത്തുന്നുണ്ട്.
ഭിന്നതകളെ തുടര്‍ന്ന് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി വെള്ളിയാഴ്ചയാണ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്. ഡെല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവ് അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തില്‍ കിരണ്‍ റെഡ്ഡിക്ക് ഉന്നത സ്ഥാനം നല്‍കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ ആന്ധ്രയില്‍ കോണ്‍ഗ്രസിന് ഊര്‍ജം പകരുന്നതാണ് പുതിയ നീക്കം. ആന്ധ്രയിലെ പാര്‍ട്ടിയുടെ മുന്‍കാല പ്രതാപം തിരിച്ചുപിടിക്കാനുള്ള ചുവടുവയ്പാണ് കിരണ്‍ റെഡ്ഡിയുടെ വരവെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. കിരണ്‍ റെഡ്ഡി തിരിച്ചെത്തിയത് ആന്ധ്രയില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കി.
മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കിരണ്‍ സംസ്ഥാന വിഭജനത്തില്‍ പ്രതിഷേധിച്ച് 2014ലാണ് മന്ത്രിസ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവച്ചത്. വിഭജനത്തെ എതിര്‍ത്ത് ഐക്യ ആന്ധ്രാ ക്യാംപെയിന്‍ നടത്തുന്നതിന് മുന്‍പന്തിയില്‍ ഉണ്ടായിരുന്ന അദ്ദേഹം തന്റെ വിയോജിപ്പ് പാര്‍ട്ടിയിലും നിയമസഭയിലും രേഖപ്പെടുത്തിയിരുന്നു.

പിന്നീട് ജയ് സമൈക്കാന്ധ്ര പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. അതേസമയം, 2014ല്‍ കിരണിനൊപ്പം നിരവധി പാര്‍ട്ടി നേതാക്കളും രാജിവച്ചിരുന്നെങ്കിലും അവരില്‍ പലരും തിരിച്ചുവന്നിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Andhra: Former CM Kiran Kumar Reddy rejoins Congress, New Delhi, News, Politics, Trending, Congress, Oommen Chandy, Rahul Gandhi, National.

Powered by Info News For You

Comments
Post a Comment