എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിനിടെ കുഴഞ്ഞുവീണ് കിനാനൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു

നീലേശ്വരം (www.evisionnews.co): എ.ടി.എം കൗണ്ടറില്‍ നിന്നും പണം പിന്‍വലിക്കുന്നതിനിടെ കുഴഞ്ഞുവീണ് കിനാനൂര്‍ സ്വദേശി അജ്മാനില്‍ മരണപ്പെട്ടു. ചോയ്യംകോട് കിനാനൂരിലെ ദിനേശന്‍ പാണ്ഡ്യാട്ടി (48)യാണ് മരിച്ചത്. വര്‍ഷങ്ങളായി അജ്മാനില്‍ കട നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം അജ്മാനിലെ എടിഎം കൗണ്ടറില്‍ നിന്നും പണം പിന്‍വലിക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയും മരണപ്പെടുകയുമായിരുന്നു. പി. കൃഷ്ണന്‍- പി. ജനകി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: പി. പ്രകാശന്‍ (ദേശാഭിമാനി, കണ്ണൂര്‍), പി ജയശ്രീ (അധ്യാപിക, നെല്ലിക്കുന്ന് എ.യു.പി സ്‌കൂള്‍), ഷീജ (തിമിരി).


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?