സംഘപരിവാര്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ടോ? ആയിരത്തി എണ്ണൂറില്‍ പരം വാട്ട്‌സ് അപ്പ് ഗ്രൂപ്പുകള്‍ അമിത്ഷായുടെ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: (www.kvartha.com 22.07.2018) ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ അംഗമായി 1800 വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകള്‍. 2019 ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടാണ് ഈ നീക്കം. ഗ്രൂപ്പ് അംഗങ്ങള്‍ക്ക് നേരിട്ട് വിവരങ്ങള്‍ നല്‍കാനും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയാനുമാണ് ഇത്രയും ഗ്രൂപ്പുകളില്‍ അമിത് ഷാ അംഗമായിരിക്കുന്നത്.

പാര്‍ട്ടിയിലെ മണ്ഡല്‍ ലെവല്‍ വരെയുള്ള അംഗങ്ങളെ ഈ വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്തും. പ്രവര്‍ത്തകര്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ക്കുന്നതായി അമിത് ഷാ നേരത്തേ തന്നെ പാര്‍ട്ടി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രവര്‍ത്തകര്‍ ഇത്തരം ഉദ്യമങ്ങളില്‍ നിന്നും ദൂരം പാലിക്കണമെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇത്തരം വാര്‍ത്തകളെ കുറിച്ചുള്ള യാഥാര്‍ത്ഥ്യങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരിലേയ്ക്ക് എത്തിക്കുക കൂടിയാണ് ഷായുടെ ലക്ഷ്യം.

National, BJP, Amit Shah

ഈ ആയിരത്തി എണ്ണൂറ് വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലും അമിത് ഷായെ ബന്ധപ്പെടാനുള്ള നമ്പറും ഡല്‍ഹി ബിജെപി നേതാവ് മനോജ് തിവാരിയുടെ നമ്പറും ഉണ്ടാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The WhatsApp groups formed by the Delhi BJP will go in a long way to ensure that the party's directions and assignments are being undertaken sincerely by its office bearers and workers, Bakshi said.

Keywords: National, BJP, Amit Shah



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?