കള്ളനോട്ട് കേസില്‍ സീരിയല്‍ നടിയും അമ്മയും സഹോദരിയും പോലീസ് പിടിയില്‍

ഇടുക്കി (www.evisionnews.co): കള്ളനോട്ട് കേസില്‍ സീരിയല്‍ നടിയും അമ്മയും സഹോദരിയും പോലീസ് പിടിയില്‍. വിവിധ മലയാള സീരിയലുകളില്‍ അഭിനയിക്കുന്ന സൂര്യ ശശികുമാര്‍, സഹോദരി ശ്രുതി, ഇവരുടെ അമ്മ രമാദേവി തുടങ്ങിയവരാണ് പൊലീസ് പിടിയിലായത്. ഇന്നലെ ഇടുക്കി വട്ടവടയില്‍ നിന്ന് 2.50 ലക്ഷം രൂപയുടെ കളളനോട്ട് പിടിച്ചെടുത്ത സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നടിയും അമ്മയും സഹോദരിയും കുടുങ്ങിയത് .

ഇടുക്കിയില്‍ കള്ളനോട്ട് പിടിച്ചെടുത്ത സംഭവത്തെ തുടര്‍ന്ന് പോലീസ് ഇവിടെ ചിലരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തോടെയാണ് നടിയുടെ പങ്കാളിത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊല്ലം മനയില്‍ കുളങ്ങര വനിതാ ഐടിഐക്ക് സമീപം രമാദേവിയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ഇവരുടെ വീട്ടില്‍ 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളും നോട്ടടിക്കുന്ന മെഷിനും കണ്ടെത്തി. രമാദേവിയുടെ വീട്ടില്‍ നിന്നും 500-ന്റെയും 200-ന്റെയും നോട്ടുകളാണ് പൊലീസ് സംഘം പിടിച്ചെടുത്തത്. ഇവ അച്ചടിക്കാന്‍ ഉപയോഗിച്ചത് കമ്പ്യൂട്ടര്‍, പ്രിന്റര്‍ തുടങ്ങിയവയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?