നീല യൂണിഫോം വേണ്ട കാക്കി മതിയെന്ന് ജീവനക്കാര്‍: കാശില്ലെന്ന് കെ.എസ്.ആര്‍.ടി.സി


(www.evisionnews.co) കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയാക്കണമെന്ന യൂണിയനുകളുടെ ആവശ്യം സജീവ പരിഗണനയിലാണെങ്കിലും കോര്‍പറേഷന്റെ സാമ്പത്തിക സ്ഥിതി നീക്കത്തിനു തടസമാകുന്നു. ടോമിന്‍ ജെ. തച്ചങ്കരി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായിരിക്കെ 2015 ജൂലൈയിലാണ് കെ.എസ്.ആര്‍.ടി.സിയിലെ യൂണിഫോം ഇളംനീല നിറമാക്കിയത്.

എന്നാല്‍, നിറംമാറ്റത്തിന്റെ ദൂഷ്യം ഏറെ അനുഭവിക്കുന്നത് കണ്ടക്ടര്‍മാരാണ്. യാത്രക്കാര്‍ക്കിടയിലൂടെ തിക്കിത്തിരക്കി നീങ്ങേണ്ടി വരുന്നതിനാല്‍ ഡ്യൂട്ടി പകുതിയാമ്പോഴേ കണ്ടക്ടര്‍മാരുടെ വേഷം മുഷിയുകയാണ്. എ.സി. ബസുകളില്‍ ജോലി ചെയ്യുന്നവരെ മാത്രം ഇതു കാര്യമായി ബാധിക്കുന്നില്ല. കാക്കി യൂണിഫോം കൂടുതല്‍ കാലം ഉപയോഗിക്കാന്‍ കഴിയുമായിരുന്നുവെന്നാണു കണ്ടക്ടര്‍മാരുടെ വാദം. പൊതുജനങ്ങള്‍ക്കിടയില്‍ കാക്കിയുടെ സ്വീകാര്യത നീലയ്ക്ക് കിട്ടാറില്ലെന്നും ബസില്‍ കണ്ടക്ടറെ യാത്രക്കാര്‍ തിരിച്ചറിയുകയാണ് പ്രധാനമെന്നും ജീവനക്കാര്‍ പറയുന്നു.

നിറം മാറിയ സമയത്ത് പ്രഖ്യാപിച്ച യൂണിഫോം അലവന്‍സ് ഇനിയും കൊടുക്കാന്‍ കഴിയാത്തതിനാല്‍ പുതിയ മാറ്റത്തിലേക്ക് എടുത്തുചാടാന്‍ മടിക്കുകയാണു കോര്‍പറേഷന്‍. അതിനിടെ, ജീവനക്കാര്‍ മൂന്നു തവണയെങ്കിലും സ്വന്തം നിലക്ക് യൂണിഫോം വാങ്ങിച്ചു കഴിഞ്ഞു. യൂണിഫോം മാറ്റത്തിനു സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ അനുവാദം കൂടി വേണം.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?