പത്ത് നാള്‍ കഴിഞ്ഞാല്‍ ആറന്‍മുള വള്ളസദ്യയുടെ നിറവിലേക്ക് , ഒപ്പം പള്ളിയോടങ്ങളുടെ എഴുന്നള്ളത്തും

പത്തനംതിട്ട: (www.kvartha.com 05.07.2018) ഇനി പത്ത് നാള്‍ മാത്രം . പത്ത് ദിനം കഴിഞ്ഞാല്‍ ആറന്‍മുള എന്ന പൈതൃക ഗ്രാമം വള്ളസദ്യയുടെ നിറവിലേക്ക് . ഒപ്പം പമ്പയ്ക്ക് നിറം പകര്‍ന്ന് പള്ളിയോടങ്ങളുടെ എഴുന്നള്ളത്തും. ജൂലായ് 15ന് ആരംഭിക്കുന്ന വള്ളസദ്യ ഒക്ടോബര്‍ രണ്ട് വരെ ഉണ്ടാകും . ഈ രണ്ടര മാസക്കാലം കൊണ്ട് ലക്ഷങ്ങള്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ തിരുമുറ്റത്തിരുന്ന് ഭഗവത് പ്രസാദം കഴിക്കും .

ആറന്‍മുള പാര്‍ത്ഥസാരഥീ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്നും പൂജിച്ച് നല്‍കുന്ന മാല വഴിപാട് നേരുന്ന പള്ളിയോടത്തിന് വഴിപാടുകാരന്‍ നല്‍കുന്നതോടെ വള്ളസദ്യയുടെ ചടങ്ങുകള്‍ ആരംഭിക്കും. കരനാഥന് വെറ്റ പുകയിലയും നല്‍കും. തുടര്‍ന്ന് പള്ളിയോടം ആറന്‍മുള ക്ഷേത്രക്കടവിലേക്ക് നീങ്ങും. ഒരു ദിവസം നിരവധി പള്ളിയോടങ്ങള്‍ക്ക് വഴിപാട് വള്ളസദ്യ ഉണ്ടാകും.

Aranmula Vallasadhya to begin on July 15, Pathanamthitta, News, Local-News, Religion, Kerala, Temple

അമരത്ത് സ്വര്‍ണ നിറമാര്‍ന്ന ചാര്‍ത്തണിഞ്ഞ്, മുത്തുക്കുട ചൂടി രാമപുരത്ത് വാര്യരുടെ വഞ്ചിപ്പാട്ടിന്റെ താളത്തില്‍ പമ്പയിലൂടെ തുഴയിട്ട് എത്തുന്ന പള്ളിയോടങ്ങള്‍ ക്ഷേത്രത്തിന്റെ വടക്കെ നടയിലെ കടവില്‍ അടുക്കും. അഷ്ടമംഗല്യം, മുത്തുക്കുട, വായ്ക്കുരവ, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ പള്ളിയോടങ്ങളെ സ്വീകരിക്കും . തുടര്‍ന്ന് തുഴച്ചില്‍ കാര്‍ തുഴകള്‍ കയ്യിലേന്തി , വഞ്ചിപ്പാട്ട് പാടി ക്ഷേത്രം വലം വെച്ച് കൊടിമരച്ചുവട്ടിലെത്തും .

കൊടിമരച്ചുവട്ടില്‍ രണ്ട് നിറപറകള്‍ ഒരുക്കിവെച്ചിരിക്കും . ഒന്ന് ദേവനും മറ്റൊന്ന് പള്ളിയോടത്തിനും. തുഴകളും മുത്തുക്കുടകളും പറയ്ക്ക് സമീപം വെച്ച ശേഷം സദ്യയ്ക്കായി നീങ്ങും. അറുപതോളം വിഭവങ്ങള്‍ അടങ്ങിയതാണ് ആറന്‍മുള വള്ളസദ്യ . വഞ്ചിപ്പാട്ട് രീതിയില്‍ വിഭവങ്ങള്‍ ചോദിക്കുന്നത് ഇവിടുത്തെ പ്രത്യേകതയാണ് . സദ്യയ്ക്ക് ശേഷം കൊടിമരച്ചുവട്ടില്‍ നിറച്ചിരിക്കുന്ന പറതെളിക്കും . വഴിപാടുകാര്‍ പള്ളിയോടക്കരക്കാര്‍ക്ക് ദക്ഷിണ നല്‍കി അനുഗ്രഹം വാങ്ങും. തുടര്‍ന്ന് വഞ്ചിപ്പാട്ട് പാടി പള്ളിയോടങ്ങളെ യാത്രയാക്കുന്നതോടെയാണ് ചടങ്ങുകള്‍ സമാപിക്കുക.

ആറന്‍മുള ക്ഷേത്രത്തിലെ പ്രസിദ്ധമായ വഴിപാടാണിത്. വള്ളസദ്യക്കാലമെത്തിയതോടെ പള്ളിയോടങ്ങള്‍ വള്ളപ്പുരകളില്‍ ഉണര്‍ന്നു . പള്ളിയോടങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തി . തുഴകളും മറ്റും ഒരുക്കിയെടുത്തു വള്ളസദ്യയില്‍ പങ്കെടുക്കുന്നതിനായി പള്ളിയോടങ്ങള്‍ നീരണിയുന്നതിനുള്ള തയ്യാറെടുപ്പിലാണ് . കിഴക്ക് ഇടക്കുളം മുതല്‍ പടിഞ്ഞാറ് ചെന്നിത്തല വരെയുള്ള 52 കരകളിലെ പള്ളിയോടങ്ങള്‍ വള്ളസദ്യയില്‍ പങ്കെടുക്കും . ആറന്‍മുള പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തിലാണ് വള്ളസദ്യ.

Keywords: Aranmula Vallasadhya to begin on July 15, Pathanamthitta, News, Local-News, Religion, Kerala, Temple.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?