മോഡിയുടെ റാലിക്ക് മുന്നോടിയായി മിഡ്നാപൂരിലെ തെരുവുകള്‍ മമതമയമാക്കാനൊരുങ്ങി തൃണമൂല്‍
കൊല്‍ക്കത്ത: (www.kvartha.com 10.07.2018) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റാലിക്ക് മുന്നോടിയായി മിഡ്നാപൂരിലെ തെരുവുകള്‍ മമതമയമാക്കാനൊരുങ്ങി തൃണമൂല്‍. മോഡി പോകുന്ന വഴിക്കെല്ലാം മമതയുടെ ചിത്രങ്ങളടങ്ങിയ ബാനറുകള്‍, പോസ്റ്ററുകള്‍, കട്ടൗട്ടുകള്‍ എന്നിവ നിരത്താനാണ് തൃണമൂല്‍ പ്രവര്‍ത്തകരുടെ തീരുമാനം.
ഈ മാസം പതിനാറിനാണ് മോഡി മിഡ്നാപ്പൂരിലെത്തുന്നത്. എന്നാല്‍ പ്രവര്‍ത്തകര്‍ക്ക്
മോഡിയുടെ കട്ടൗട്ടുകള്‍ നിരത്താനാകാത്ത വിധം തെരുവുകള്‍ സജ്ജീകരിക്കണമെന്നും മോഡിയുടെ സന്ദര്‍ശനം ശ്രദ്ധിക്കപ്പെടരുതെന്നും ടിഎംസി ജനറല്‍ സെക്രട്ടറി ശുബ്രത ബക്ഷി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ മാസം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പശ്ചിമ ബംഗാളില്‍ എത്തിയപ്പോഴും തൃണമൂല്‍ നേതൃത്വം ഇതേതന്ത്രമാണു പയറ്റിയത്. ബിര്‍ഭുമിലെ താരാപീഠ് ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയ അമിത് ഷാ കടന്നുപോയ രാംപുരയിലെ തെരുവുകളില്‍ മുഴുവന്‍ മമത ബാനര്‍ജിയുടെയും സര്‍ക്കാരിന്റെയും കട്ടൗട്ടുകളും ബാനറുകളുമാണുണ്ടായിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: PM Narendra Modi to address a rally in West Midnapur on July 16, says BJP, Kolkota, News, Politics, Trending, Visit, Prime Minister, Narendra Modi, Mamata Banerji, Poster, National.

Powered by Info News For You

Comments
Post a Comment