വീട്ടില്‍ അതിക്രമിച്ച് കയറി വിദേശത്തുള്ള സുഹൃത്തിന്റെ ഭാര്യയെ ഗര്‍ഭിണിയാക്കി, ബിജെപി മുന്‍ മണ്ഡലം ട്രഷറര്‍ക്കെതിരെ കേസ്
കൊല്ലം: (www.kvartha.com 10.07.2018) വീട്ടില്‍ അതിക്രമിച്ച് കയറി ബി ജെ പി നേതാവ് സുഹൃത്തിന്റെ ഭാര്യയെ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മുന്‍ ബി ജെ പി നേതാവിനെതിരെ പോലീസ് കേസെടുത്തു. ബിജെപി മുന്‍ ചാത്തന്നൂര്‍ മണ്ഡലം ട്രഷററും ഊന്നിന്‍മൂട് വേദവ്യാസ സ്‌കൂള്‍ മാനേജറുമായ പൂതക്കുളം വാറുവിള സുജിത് നിവാസില്‍ സുജിത് കുമാറിനെതിരെയാണ് പരവൂര്‍ പോലീസ് കേസെടുത്തത്. പ്രതി ഒളിവിലാണ്.
പഞ്ചായത്ത് ഇലക്ഷന്‍ സമയത്താണ് ഇയാള്‍ സുഹൃത്തിന്റെ വീടുമായി പരിചയത്തിലാകുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്‌റ്റേഡിയം വാര്‍ഡില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് സുജിത് കുമാറായിരുന്നു. ഭര്‍ത്താവ് വിദേശത്ത് ജോലിചെയ്യുന്നതു കാരണം യുവതിയും മകളും മാത്രമാണ് വീട്ടില്‍ താമസം. ഈ സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചുവെന്നാണ് പോലീസിന് ലഭിച്ച പരാതിയില്‍ പറയുന്നത്.
പാരലല്‍ കോളജ് അധ്യാപകന്‍ കൂടിയായ പ്രതി പിന്നീട് പല തവണ ആളില്ലാത്ത സമയം നോക്കി വീട്ടിലെത്തി ബലമായി പീഡിപ്പിക്കുകയായിരുന്നുവെന്നും പറയുന്നു. സംഭവം പുറത്തറിയിച്ചാല്‍ ആളുകള്‍ക്കിടയില്‍ നാണം കെടുത്തുമെന്ന് ബ്ലാക്ക് മെയില്‍ ചെയ്ത് പലവട്ടം സുജിത് കുമാര്‍ യുവതിയെ പീഡനത്തിന് വിധേയമാക്കി. ഒടുവില്‍ ഗ്യന്തരമില്ലാതെ യുവതി പീഡനവിവരം ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നാട്ടിലെത്തിയ ഭര്‍ത്താവ് പരവൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കേസ് പിന്‍വലിപ്പിക്കാനായി ബിജെപിയുടെ ഉന്നത നേതാക്കള്‍ പ്രലോഭനങ്ങളുമായും പിന്നീട് ഭീഷണിയുമായെല്ലാം കുടുംബത്തെ സമീപിച്ചെങ്കിലും പരാതിയില്‍ ഉറച്ചു നിന്നതോടെ അറസ്റ്റ് ഭയന്ന് പ്രതി ഒളിവില്‍ പോകുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kollam, Kerala, Molestation, Case, Molestation: Case against former BJP leader

Powered by Info News For You

Comments
Post a Comment