കാമുകിയെ യു എ ഇയില്‍ കൊണ്ടുവന്ന് താമസിപ്പിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാണിച്ച യുവാവിന് ജയില്‍ ശിക്ഷ

ഷാര്‍ജ: (www.kvartha.com 12.07.2018) കാമുകിക്കൊപ്പം താമസിക്കാനായി വിവാഹ സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമത്വം കാണിച്ച യുവാവിന് മൂന്ന് മാസം തടവ്. ഷാര്‍ജ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ജയില്‍ ശിക്ഷ പൂര്‍ത്തിയായാല്‍ ഇയാളെ നാടുകടത്താനും ഉത്തരവുണ്ട്.

കൃത്രിമത്വം കാണിച്ച വിവാഹ സര്‍ട്ടിഫിക്കറ്റ് ഷാര്‍ജ ഫോറിനേഴ്‌സ് അഫയേഴ്‌സ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സിയില്‍ സമര്‍പ്പിച്ചതോടെയാണ് യുവാവ് പിടിയിലാകുന്നത്. കാമുകിയെ യു എ ഇയിലേയ്ക്ക് കൊണ്ടുവരാനാനും അവള്‍ക്കൊപ്പം താമസിക്കാനുമാണ് താന്‍ കൃത്രിമത്വം കാണിച്ചതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. എന്നാല്‍ കോടതിയില്‍ ഇയാള്‍ കുറ്റം നിഷേധിച്ചു.

Gulf, UAE, Sharjah

രേഖയിലുള്ളത് തന്റെ ഭാര്യ തന്നെയാണെന്നും നാട്ടില്‍ നിന്നും ലഭിച്ച വിവാഹ സര്‍ട്ടിഫിക്കറ്റ് ആണ് ഇതെന്നും സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് അറിയില്ലായിരുന്നുവെന്നും അയാള്‍ കോടതിയില്‍ പറഞ്ഞു. ഇതോടെ കോടതി യഥാര്‍ത്ഥ രേഖ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതി രേഖ ഹാജരാക്കാതിരുന്നതോടെ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: An African has been jailed for three months for forging a marriage certificate so he could bring his lover to the UAE and stay with her. The Sharjah criminal court also ordered his deportation at the end of the prison term.

Keywords: Gulf, UAE, Sharjah



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?