സോഷ്യല്‍ മീഡിയ കള്ളി എന്നുവിളിക്കുമ്പോള്‍ ഹനാന്‍ പറയുന്നു 'ഞാന്‍ ഇന്നും മീന്‍ വില്‍ക്കാന്‍ എത്തും''

(www.evisionnews.co) എറണാകുളം തമ്മനത്ത് യൂണിഫോമിട്ട് മീന്‍വിറ്റ ഹനാനെ കുറിച്ചുള്ള വാര്‍ത്ത വ്യാജമാണെന്ന രീതിയിലുള്ള സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ക്കെതിരെ പെണ്‍കുട്ടിയുടെ സഹപാഠികള്‍. തൊടുപുഴയിലെ അല്‍ അസര്‍ കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥികളാണ് ഹനാന് പിന്തുണയുമായി എത്തിയിരിക്കുന്നത്. ആ കുട്ടിയെ ഞങ്ങള്‍ക്ക് കുറേ നാളുകളായി അറിയാവുന്നതാണെന്നും ജീവിക്കാനായി കഷ്ടപ്പെടുന്ന പെണ്‍കുട്ടിയാണ് അവളെന്നും സഹപാഠികള്‍ പറയുന്നു.
 
അതേസമയം എന്നാല്‍ ജീവിക്കാന്‍ വേണ്ടി ഇനിയും മീന്‍വില്‍പ്പന തുടരുമെന്നാണ് ഹനാന്‍ പറയുന്നത്. സിനിമാ പ്രചാരണത്തിന് വേണ്ടിയാണ് മീന്‍ വില്‍പ്പന എന്നാണ് ഹനാനെക്കുറിച്ചുള്ള പത്രറിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം സോഷ്യല്‍മീഡിയയില്‍ ചിലര്‍ പ്രചരിപ്പിച്ചത്. എന്നാല്‍, കള്ളിയെന്ന് ചിലര്‍ അധിക്ഷേപിക്കുന്നതൊന്നും അറിയാതെ ഹനാന്‍ ഇപ്പോള്‍ ചെവിയിലെ അണുബാധയെത്തുടര്‍ന്ന് ചികില്‍സയിലാണ്. ആശുപത്രിയില്‍നിന്ന് വിട്ടാല്‍ ഉടന്‍ മീന്‍വില്‍ക്കാന്‍ എത്തുമെന്നാണ് അവര്‍ പറയുന്നത്.
 
യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന വിദ്യാര്‍ത്ഥിനിയുടെ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു. അമ്മയുടേയും തന്റെയും ജീവിതം മുന്നോട്ട് കൊണ്ട് പോകാനായിരുന്നു പഠനത്തിനൊപ്പം എറണാകുളം തമ്മനത്ത് മീന്‍ കച്ചവടം തുടങ്ങിയത്. ഇതിനിടെയാണ് അവരെ സിനിമയിലേക്ക് ക്ഷണിച്ചുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഇതോടെ സിനിമയുടെ പ്രചാരണത്തിനാണ് മീന്‍വില്‍പ്പന എന്നായി സോഷ്യല്‍ മീഡിയയില്‍ ചിലര്‍.
കേരളം മുഴുവന്‍ തന്നെ കള്ളിയെന്ന് വിളിക്കുമ്പോള്‍ ഇന്ന് വൈകിട്ടും മീനെടുത്ത് കച്ചവടത്തിനിറങ്ങുമെന്ന് ഹനാന്‍ പറയുന്നു. ജീവിക്കാനാണ് മീന്‍ കച്ചവടം ചെയ്യുന്നതെന്നും എനി്ക്ക് വൈറലാവേണ്ടെന്നും വെറുതെവിടണമെന്നും ഹനാന്‍ ഫേസ് ബുക്കില്‍ ലൈവില്‍ പറയുന്നു. ചെവിയുടെ ശസ്ത്രക്രിയ കഴിഞ്ഞിരുന്ന ഹനാന് വാര്‍ത്തയെ തുടര്‍ന്നുണ്ടായ ഫോണ്‍ കോളുകളേയും സംസാരത്തേയും തുടര്‍ന്ന് വീണ്ടും അണുബാധയുണ്ടായിരിക്കുകയാണ്. ഇന്നലെ രാത്രി കോതമംഗലത്തെ സ്വകാര്യ ക്ളീനിക്കിലെത്തി ചികിത്സ തേടിയിരിക്കുകയാണ് ഹനാന്‍. ഇതിനിടെ വ്യാജ വാര്‍ത്തയാണ് തന്റെ പേരില്‍ വന്നത് എന്ന പ്രചാരണങ്ങള്‍ അറിയുന്നത്. സാധാരണ മീനെടുക്കാനും കൊണ്ട് വരാനും സഹായിക്കുന്ന ഓട്ടോക്കാരനോട് ചമ്പക്കര മാര്‍ക്കറ്റില്‍ നിന്ന് പതിവ് മീനെടുക്കാന്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ആരോഗ്യം അനുവദിച്ചാല്‍ ഇന്നും കച്ചവടം നടത്തും. എന്നാല്‍ മൂന്ന് ദിവസം എങ്കിലും പരിപൂര്‍ണ്ണ വിശ്രമം ഉണ്ടെങ്കിലേ ഹനാന്റെ അസുഖം ഭേദപ്പെടൂ എന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍ പറയുന്നത്.





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?