കാസര്‍കോട്ട് കൂട്ടവാഹനാപകടം; ഒരു കുട്ടി മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; അപകടത്തിന് കാരണം ദേശീയപാതയിലെ കുഴി, കൂട്ടിയിടിച്ചത് ടൂറിസ്റ്റ് ബസും കാറുകളും ബൈക്കുകളും

കാസര്‍കോട്: (www.kasargodvartha.com 22.07.2018) കാസര്‍കോട്ട് ദേശീയപാതയില്‍ കൂട്ടവാഹനാപകടം. ടൂറിസ്റ്റ് ബസും കാറുകളും ബൈക്കും ബുള്ളറ്റുമാണ് കൂട്ടിയിടിച്ചത്. കാസര്‍കോട് അടുക്കത്ത്ബയലില്‍ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന കാറും ടൂറിസ്റ്റ് ബസും ബൈക്കുകളും എതിരെ വന്ന ഒരു കാറുമാണ് അപകടത്തില്‍ പെട്ടത്. റോഡിലെ വലിയ കുഴിയാണ് അപകടത്തിന് കാരണമെന്നാണ് സൂചന.

അപകടത്തില്‍ ഒരു കുട്ടി മരിച്ചു. സ്ത്രീകളുള്‍പ്പെടെ ഏതാനും പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരു സ്ത്രീയെയും ഒരു കുട്ടിയെയും മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകും. പരിക്കേറ്റവരെ കാസര്‍കോട് കിംസ് ആശുപത്രിയിലാണ് എത്തിച്ചിട്ടുള്ളത്. ഇവിടെ വെച്ചാണ് അപകടത്തില്‍ പെട്ട ഒരു കുട്ടി മരിച്ചത്. അപകടവിവരം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

റോഡിലെ കുഴി വെട്ടിക്കാനുള്ള ശ്രമത്തിനിടയില്‍ ബസ് കാറിലിടിക്കുകയായിരുന്നുവെന്നാണ് വിവരം. പിന്നീട് മറ്റു വാഹനങ്ങളും അപകടത്തില്‍ പെട്ടു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ പൂര്‍ണമായും ഗതാഗതം സ്തംഭിച്ചു. പോലീസെത്തിയാണ് ഗതാഗതം പുനരാരംഭിച്ചത്.

മേല്‍പറമ്പ് സ്വദേശികളാണ് ഒരു കാറിലുണ്ടായിരുന്നതെന്നാണ് വിവരം. ബസുമായി കൂട്ടിയിടിച്ച കാര്‍ ഭാഗികമായി തകര്‍ന്നു.



Keywords: Kerala, kasaragod, news, Accident, Death, Bus, Car, Police, Natives, hospital, Tourist Bus, Touris bus and car accident in Kasargod 

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?