ഐ എന്‍ എല്ലിനെ മുന്നണിയിലെടുക്കണോ? യോഗം വ്യാഴാഴ്ച; എല്‍ ഡി എഫ് വിപുലീകരിക്കാന്‍ സാധ്യത

തിരുവനന്തപുരം: (www.kvartha.com 21.07.2018) ചെറുപാര്‍ട്ടികളെ ഉള്‍പ്പെടുത്തി എല്‍ ഡി എഫ് വിപുലീകരിക്കാന്‍ സാധ്യത. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ മാസം 26ന് എല്‍ ഡി എഫ് യോഗം ചേരും. കൂടുതല്‍ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി എല്‍ ഡി എഫ് വിപുലീകരിക്കാന്‍ തന്നെയാണ് സാധ്യത കൂടുതലുള്ളത്.

രണ്ട് പതിറ്റാണ്ടിലേറെയായി മുന്നണി പ്രവേശമില്ലാതെ കൂടെ നില്‍ക്കുന്ന ഇന്ത്യന്‍ നാഷണല്‍ ലീഗിനെ മുന്നണിയിലെടുക്കണോ എന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനമാകുമെന്നാണ് സൂചന. തിരുവനന്തപുരത്ത് ചേര്‍ന്ന സി പി എം സംസ്ഥാന കമ്മറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
Thiruvananthapuram, Kerala, LDF, INL, CPM, Politics, LDF meeting on 26th

ഐ എന്‍ എല്‍, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ്, ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗം തുടങ്ങിയ പാര്‍ട്ടികള്‍ മുന്നണി പ്രവേശനത്തിനായി എല്‍ ഡി എഫ് നേതൃത്വത്തിന് നേരത്തെ കത്ത് നല്‍കിയിരുന്നു. തങ്ങളെ മുന്നണിയിലെടുക്കുമെന്ന് എല്‍ ഡി എഫ് സൂചന നല്‍കിയതായി ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി എ പി അബ്ദുല്‍ വഹാബ് നേരത്തെ വ്യക്തമാക്കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, LDF, INL, CPM, Politics, LDF meeting on 26th


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?