ചെര്‍ക്കളം അബ്ദുല്ലയുടെ നിര്യാണം: അനുശോചന പ്രവാഹം
കാസര്‍കോട് (www.evisionnews.co): മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുള്ളയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം. മുസ്ലിം ലീഗ് സംസഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി എം.പി, ഇടി മുഹമ്മദ് എം.പി, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യൂത്ത ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എന്നിവര്‍ അനുശോച്ചിച്ചു.
സമസ്തയുടെയുടെയും പോഷക സംഘടനയുടെയും പ്രവര്‍ത്തനത്തില്‍ ശക്തമായി ഇടപ്പെടുകയും മഹല്ല് തലങ്ങളില്‍ സമസ്തയുടെ പ്രവര്‍ത്കതനം വ്യാപിക്കുന്നതില്‍ നല്ല നിലയില്‍ ഇടപ്പെട്ട നേതാവിനെയാണ് നഷ്ട്ടപ്പെട്ടതന്ന് സമസ്ത കേരള മുസ്ലിം എംപ്ലോയീസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ ജനറല്‍ സെക്രട്ടറി സിറാജുദ്ധീന്‍ ഖാസി ലൈന്‍, മണ്ഡലം പ്രസിഡന്റ് ശമീര്‍ തെക്കില്‍, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പ റഞ്ഞു. സമസ്തയെയും സഹപ്രസ്ഥാനങ്ങളെയും നയിച്ച പ്രമുഖ നായിരുന്നു അദ്ദേഹം. മതരാഷ്ട്രീയ രംഗങ്ങളില്‍ അദ്ദേഹത്തിന്റെ വിയോഗം പരിഹരിക്കാനാവാത്ത നഷ്ടമാണെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു
അന്തരിച്ച മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുള്ളയുടെ ജനാസ കാണാന്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെത്തി. ചെര്‍ക്കളയിലെ വീട്ടിലെത്തിയ അദ്ദേഹം പ്രാര്‍ത്ഥന നടത്തി. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന് പള്ളങ്കോട് അബ്ദുല് ഖാദിര് മദനി, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുല് ഖാദിര് സഅദി, സയ്യിദ് ഹാമിദ് അന്വര്‍ അഹ്ദല്‍, സയ്യിദ് അബ്ദുല്‍ ഖാദിര്‍ തങ്ങള്‍ ആലൂര്‍, മൂസ സഖാഫി കളത്തൂര്, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സാദിഖ് അഹ്‌സനി, ഷാഫി സഖാഫി, മുസ്തഫ സഖാഫി, തുടങ്ങിയവര്‍ കാന്തപുരം ഉസ്താദിനോടൊപ്പമുണ്ടായിരുന്നു.
കാസര്‍കോട് മുന്‍ മന്ത്രിയും മതസാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് പകരക്കാരനില്ലാത്ത അമരക്കാരനും സമസ്ത എന്ന പണ്ഡിതവ്യൂഹത്തിന്റെ ഒപ്പം ചേര്‍ന്ന് ഏറെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച സുന്നിമഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട്, മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ അലങ്കരിച്ച ചെര്‍ക്കളെ അബ്ദുള്ളാ സാഹിബിന്റെ വിയോഗം സമുദായത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്ല്യാര്‍ , ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് ടി.പി അലി ഫൈസി, ജന.സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
സമുദായ നവോത്ഥാനത്തിനും സമസ്തയുടെ വളര്‍ച്ചക്കും വേണ്ടി ചെര്‍ക്കളം അബ്ദുള്ള സാഹിബ് എന്ന സുന്നത്ത് ജമാഅത്തിന്റെ കറ കളഞ്ഞ വ്യക്തിത്വം നടത്തിയ ശ്രമങ്ങളും സേവനങ്ങളും ജില്ലയ്ക്ക് ഉണ്ടാക്കി തന്ന നേട്ടങ്ങള്‍ അവര്‍ണ്ണനീയമാണ്. പണ്ഡിതന്മാരേയും മദ്രസ പ്രസ്ഥാനത്തെയും ഹൃദയമറിഞ്ഞ് സ്‌നേഹിച്ച ഈ സമുദായ സ്‌നേഹിയുടെ വേര്‍പാടില്‍ വിതുമ്പുകയാണ് നാടും നാട്ടുകാരും. ചെര്‍ക്കളം അബ്ദുള്ള സാഹിബിനോടുള്ള ആദരവ സൂചകമായി കാസര്‍കോട് ജില്ലയിലെ മദ്രസകള്‍ക്ക് ഇന്ന് രാത്രി ക്ലാസുകള്‍ക്ക് അവധി ആയിരിക്കുമെന്ന് ടി.പി അലി ഫൈസി, സയ്യിദ് ഹുസൈന്‍ തങ്ങള്‍ അറിയിച്ചു.
മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന ചെര്‍ക്കളം അബ്ദുള്ളയുടെ ദേഹവിയോഗത്തില്‍ കാസര്‍കോട് താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ അനുശോചനം രേഖപ്പെടുത്തി.
യോഗത്തില്‍ പ്രസിഡണ്ട് എന്‍.എം ഹസൈനാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എ. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ട്രഷറര്‍ ശങ്കര നായക്, ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷ്, പി.എ മുഹമ്മദ് കുഞ്ഞി, എം.എ അബ്ദുല്ല, ബാലകൃഷ്ണന്‍, താരാനാഥ്, രാധാകൃഷ്ണന്‍ പ്രസംഗിച്ചു.
Powered by Info News For You

Comments
Post a Comment