ക്ഷേത്ര ദശനത്തിന് പോകുന്നതിനിടെ വീട്ടമ്മ ട്രെയിന്‍തട്ടി മരിച്ചു
തൃക്കരിപ്പൂര്‍ (www.evisionnews.co): ക്ഷേത്രദശനത്തിന് പോകുന്നതിനിടെ വീട്ടമ്മ ട്രെയിന്‍തട്ടി മരിച്ചു. റിട്ട. എസ്.ഐ പിലിക്കോട് വറക്കോട്ടു വയലിലെ ടി.വി പ്രേമനാഥിന്റെ ഭാര്യ കെ.വി വല്‍സല (57)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 7.45നാണ് അപകടം. പിലിക്കോട് രയരമംഗലം ക്ഷേത്രത്തിലേക്കുള്ള യാത്രയില്‍ വീടിന് സമീപത്തെ റെയില്‍വെ പാളത്തിലായിരുന്നു അപകടം.
മംഗളൂരു ഭാഗത്തു നിന്നും വന്ന നേത്രാവതി എക്സ്പ്രസാണ് ഇടിച്ചത്. ഈസമയം സമീപത്തെ പാളത്തിലൂടെ വടക്കോട്ട് മാവേലി എക്സ്പ്രസ് കടന്നുപോയിരുന്നു. ഇരു വണ്ടികളും ഇന്നലെ വൈകിയാണ് കടന്നുപോയത്. വഴിക്കരികിലെ കാടും ഒരേസമയം രണ്ട് പാളത്തിലൂടെ തീവണ്ടികളെത്തിയപ്പോള്‍ ശ്രദ്ധ ഒന്നില്‍ മാത്രമായതാണ് അപകടത്തിന് കാരണം.
പരിയാരം മെഡിക്കല്‍ കോളജില്‍ മൃതദേഹ പരിശോധനക്ക് ശേഷം ചന്തേര കോലാര്‍ കണ്ടത്തില്‍ സംസ്‌കരിച്ചു. ചെറുകുന്നിലെ പരേതനായ ഇല്ലത്ത് വീട്ടില്‍ ദാമോദരന്റെയും കിണറ്റുംകര വീട്ടില്‍ ശാരദയുടെയും മകളാണ്. മക്കള്‍: പ്രജിത, ഇന്ദുലേഖ, ശ്രീലേഖ. മരുമക്കള്‍: സജീഷ് (ഏമ്പേറ്റ്), ജ്യോതിദാസ് എടാട്ട് (കുവൈറ്റ്), അനില്‍ കുമാര്‍ പെരിങ്ങോം (കുവൈറ്റ്). സഹോദരങ്ങള്‍: ശ്രീലത പിലിക്കോട്, രാജീവന്‍ (ദുബൈ), രജനി മാങ്ങാട്, റീന പയ്യന്നൂര്‍, സീമ മദിരാശി.
Powered by Info News For You

Comments
Post a Comment