അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷെ ഞങ്ങള്‍ എന്നേ വേര്‍പിരിഞ്ഞേനെ; എ ആര്‍ റഹ്മാന്‍

ചെന്നൈ: (www.kvartha.com 30.07.2018) അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷെ ഞങ്ങള്‍ എന്നേ വേര്‍പിരിഞ്ഞേനെ എന്ന് സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍. വിവാഹത്തിന് മുന്‍പു തന്നെ താന്‍ ഭാര്യ സൈറയോട് തന്റെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. അതൊക്കെ കേട്ടപ്പോള്‍ തന്റെ ചിന്തകളും രീതികളും മനസിലാക്കാന്‍ അവള്‍ക്ക് കഴിയുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു.

അന്ന് ആ സംസാരം ഉണ്ടായില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഞങ്ങള്‍ പിരിയുമായിരുന്നുവെന്നും എ.ആര്‍ റഹ്മാന്‍ തുറന്നുപറയുന്നു. വിവാഹത്തിനു മുന്‍പു തന്നെ ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ പരസ്പരം മനസിലാക്കണം. നേരത്തെ തന്നെ സ്വന്തം രീതികള്‍ ഭാര്യയെ അറിയിച്ചതു കൊണ്ടാണ് തങ്ങള്‍ക്ക് ഇപ്പോഴും ഒന്നിച്ച് ജീവിക്കാന്‍ കഴിയുന്നതെന്നും റഹ്മാന്‍ പറഞ്ഞു.

A R Rahman about his wife Saira, Chennai, News, Music Director, A.R Rahman, Wife, Marriage, Cinema, Entertainment, National

മുന്‍കൂട്ടി തീരുമാനിച്ച ഒരു വിരുന്നില്‍ പങ്കെടുക്കേണ്ടി വന്നാലും പാട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വന്നാല്‍ അതിനായിരിക്കും മുന്‍ഗണന നല്‍കുകയെന്ന് താന്‍ സൈറയോട് വിവാഹത്തിന് മുന്‍പേ പറഞ്ഞിരുന്നു. ഇതൊക്കെ അംഗീകരിക്കാന്‍ സൈറ തയ്യാറായിരുന്നു.

മുഖ്യമായും മൂന്ന് നിബന്ധനകളായിരുന്നു വിവാഹവുമായി ബന്ധപ്പെട്ട് താന്‍ അമ്മ കരീമ ബീഗത്തെ അറിയിച്ചത്. വിദ്യാഭ്യാസം, സംഗീതത്തോടുള്ള ആദരവ്, മനുഷ്വത്വം എന്നിവയായിരുന്നു റഹ്മാന്റെ സങ്കല്‍പ്പങ്ങള്‍. ആദ്യത്തെ രണ്ടു കാര്യവും അമ്മയെ സംബന്ധിച്ചിടത്തോളം എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്നതായിരുന്നു. എന്നാല്‍ മൂന്നാമത്തെ നിബന്ധന മനസിലാക്കാന്‍ അല്‍പ്പം പ്രയാസമാണ്.

തന്റെ പങ്കാളിയെ തേടുന്നതിനിടെ ഒരു ദിവസം പള്ളിയില്‍ പ്രാര്‍ത്ഥനാ നിര്‍ഭരയായി നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയെ അമ്മ കരീമ ബീഗം കാണാനിടയായി. സൈറയുടെ സഹോദരി മെഹര്‍ ആയിരുന്നു അത്. തുടര്‍ന്ന് കരീമ ബീഗം റഹ്മാന്റെ ആലോചനയുമായി മെഹറിന്റെ വീട്ടിലെത്തുകയും മെഹര്‍ വിവാഹിതയാണെന്ന് അറിയുകയും ചെയ്തു. എന്നാല്‍ അവിടെ വച്ച് മെഹറിന്റെ സഹോദരി സൈറയെ കരീമ ബീഗം കാണുകയും റഹ്മാന് ഇണങ്ങിയ വധുവാണെന്ന് ബോധ്യപ്പെടുകയുമായിരുന്നു.

അധികം കാമറയ്ക്ക് മുന്നില്‍ വരാത്ത പ്രകൃതമാണ് സൈറയുടേതെന്ന് റഹ്മാന്‍ പറയുന്നു. റഹ്മാന്റെ പ്രൊഫഷണല്‍ ജീവിതത്തിലും അവര്‍ കാര്യമായി ഇടപെടാറില്ല. എന്നാല്‍, സൈറയുടെ അകമഴിഞ്ഞ പിന്തുണയാണ് റഹ്മാന്റെ വിജയങ്ങള്‍ക്കു പിന്നില്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: A R Rahman about his wife Saira, Chennai, News, Music Director, A.R Rahman, Wife, Marriage, Cinema, Entertainment, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?