ഖാസി കേസ്: പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പ്രഖ്യാപിച്ച് സമസ്ത നേതൃത്വം വീണ്ടും രംഗത്ത്

കാസര്‍കോട്: (www.kasargodvartha.com 28.07.2018) സമസ്തയുടെ സമുന്നത നേതാക്കളിലൊരാളും മരണം വരെ സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായിരുന്ന ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരുന്നതില്‍ സിബിഐ പുലര്‍ത്തുന്ന നിസ്സംഗതയിലും നിരുത്തരവാദ നിലപാടിലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കാസര്‍കോട് ജില്ലാ മുശാവറ കടുത്ത അമര്‍ഷവും ആശങ്കയും രേഖപ്പെടുത്തി. എട്ട് വര്‍ഷം മുമ്പ് നടന്ന സംഭവത്തിന്റെ അന്വേഷണം ഇങ്ങനെ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിനെതിരെ ജനകീയ ആക്ഷന്‍ കമ്മിറ്റിയും ഖാസി കുടുംബവും ഓഗസ്റ്റ് നാലിന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന ജനകീയ സദസ് വിജയിപ്പിക്കാന്‍ സമസ്തയുടെ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് യോഗം ആഹ്വാനം ചെയ്തു.

ഖാസി കേസുമായി ബന്ധപ്പെട്ട് മുന്നോട്ടുള്ള എല്ലാ നിയമ- ജനകീയ പോരാട്ടങ്ങളിലും സമസ്ത മുന്‍നിരയിലുണ്ടാകുമെന്നും പ്രസിഡണ്ട് ത്വാഖ അഹ് മദ് അല്‍ അസ്ഹരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വ്യക്തമാക്കി. വര്‍ക്കിംഗ് സെക്രട്ടറി എം എ ഖാസിം മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. നീലേശ്വരം ഖാസി മഹ് മൂദ് മുസ്ലിയാര്‍, എം എസ് തങ്ങള്‍ മദനി, ചെര്‍ക്കള അഹ് മദ് മുസ് ലിയാര്‍, ചെങ്കളം അബ്ദുല്ല ഫൈസി, അബ്ദുല്‍ സലാം ദാരിമി ആലംപാടി, സിദ്ദീഖ് നദ് വി ചേരൂര്‍, മൊയ്തു മൗലവി കാഞ്ഞങ്ങാട്, ഇ അബ്ബാസ് ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, case, C.M Abdulla Maulavi, Samastha, Khazi case; Samastha Demands Proper Investigations
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?