ഒരു ഭാഗത്ത് മഴ പെയ്യാന്‍ തവള കല്യാണം; മറുഭാഗത്ത് ആയിരക്കണക്കിന് തവളകളെ തല്ലിക്കൊല്ലുന്നു, ഇതെന്ത് ആചാരം
പാട്‌ന : (www.kvartha.com 21.07.2018) ഒരു ഭാഗത്ത് മഴ പെയ്യാന്‍ തവള കല്യാണം നടക്കുമ്പോള്‍ മറുഭാഗത്ത് ആയിരക്കണക്കിന് തവളകളെ തല്ലിക്കൊല്ലുന്നു. മധ്യപ്രദേശിലാണ് മഴപെയ്യാനായി മന്ത്രിയുടെ നേതൃത്വത്തില്‍ തവളകളുടെ കല്യാണം നടത്തുന്നത്. എന്നാല്‍ ബിഹാറിലെ കര്‍ഷകര്‍ മഴ പെയ്യാനായി ഇതിനോടകം കൊന്നുതള്ളിയത് ആയിരക്കണക്കിന് തവളകളെയാണ് . ജൂലായ് പകുതിയായിട്ടും മഴ കിട്ടാതായതോടെയാണ് കര്‍ഷകര്‍ വിചിത്രമായ ആചാരത്തിന് പിന്നാലെ പോയത്. അഞ്ച് ജില്ലകള്‍ ചേരുന്ന മഗഡ് പ്രദേശത്തും നേപ്പാളിന്റെ അതിര്‍ത്തിപ്രദേശങ്ങളായ ചമ്പാരന്‍ ജില്ലയിലുമാണ് വിചിത്രമായ ഈ ആചാരം നടത്തുന്നത്.
ഏതാനും സ്ത്രീകള്‍ ചേര്‍ന്ന് കൃഷിയിടത്തില്‍ കുഴിയുണ്ടാക്കും. ഗ്രാമത്തിലെ എല്ലാ കിണറുകളില്‍നിന്നുമായി വെള്ളം കൊണ്ടുവന്ന് ഈ കുഴിയില്‍ നിറയ്ക്കും. തുടര്‍ന്ന് അടുത്തുള്ള കാടുകളില്‍നിന്ന് തവളകളെ പിടികൂടി അതിലിട്ട ശേഷം മുളവടികൊണ്ട് അവയെ അടിച്ചുകൊല്ലും. ചത്ത തവളകളെ കോര്‍ത്ത് മാലയുണ്ടാക്കിയശേഷം അത് പുരുഷന്‍മാരുടെ കഴുത്തില്‍ ചാര്‍ത്തുകയും പ്രതികരണമായി പുരുഷന്‍മാര്‍ ചീത്തവിളിക്കുകയും ചെയ്യുന്നു. എത്രത്തോളം ചീത്തവിളിക്കുന്നോ, അത്രത്തോളം മഴ പെയ്യാനുള്ള സാധ്യത കൂടുമെന്നാണ് പ്രദേശവാസികളുടെ വിശ്വാസം.
ബിഹാറിലെ 22 ജില്ലകളിലും ഇത്തവണ 60 ശതമാനത്തോളം മഴ കുറവാണ്. ആറ് ജില്ലകളില്‍ മാത്രമാണ് സാധാരണ അളവില്‍ മഴ ലഭിച്ചത്. ഇതോടെ നെല്‍കൃഷി വ്യാപകമായി നശിക്കാന്‍ തുടങ്ങിയതോടെ സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന കര്‍ഷകര്‍ക്കിടയില്‍ വരള്‍ച്ചയ്ക്ക് സമാനമായ ഭീതിയാണ് നിലനില്‍ക്കുന്നത്.

Keywords: Shocking! Thousands of frogs sacrificed in Bihar to appease rain Gods, Patna, News, Madhya pradesh, Bihar, Farmers, Rain, Women, Minister, National.
Powered by Info News For You

Comments
Post a Comment