കന്നട സ്‌കൂളുകളില്‍ മലയാളം അധ്യാപകരെ നിയമിക്കണം

ഉപ്പള (www.evisionnews.co): കന്നട സ്‌കൂളുകളില്‍ മലയാളം അധ്യാപകരെ നിയമിക്കണമെന്ന് മഞ്ചേശ്വരം താലൂക്ക് കേരള ഭരണഭാഷാ വികസന സമിതി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമായി സര്‍ക്കാര്‍ ഉത്തരവിറക്കുകയും പാഠപുസ്തകം എ.ഇ.ഒ ഓഫീസുകളില്‍ എത്തിക്കുകയും ചെയ്തിട്ട് ഒരുവര്‍ഷം കഴിഞ്ഞു. എന്നാല്‍ കന്നട വിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിക്കുന്ന അധ്യാപക തസ്തിക അനുവദിക്കാത്തതിനാല്‍ ഭരണഭാഷ വികസന സ്വപ്നം പൂവണിയാതെ കിടക്കുകയാണ്.

കന്നട വിദ്യാലയങ്ങളില്‍ മലയാളം അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ആഗസ്ത്് നാലിന് മഞ്ചേശ്വരം എ.ഇ.ഒ ഓഫീസിന് മുന്നില്‍ നടക്കുന്ന ധര്‍ണ വിജയിപ്പിക്കാനും സമിതി കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്തു. പ്രസിഡണ്ട് എം.കെ അലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനായകന്‍ സ്വാഗതം പറഞ്ഞു. വി.പി ഷുക്കൂര്‍ ഹാജി, ഹനീഫ റെയിന്‍ബൊ, രമണന്‍, മഹമൂദ് കൈ കമ്പ, എസ്.എം.എ തങ്ങള്‍, അബ്ബാസ് ഓണന്ത, പി.കെ ഖാദര്‍, അലി മജീര്‍ പള്ള, റസാഖ് കെദമ്പാടി, അമീര്‍ പൈവളിഗെ, ഒ.എം റഷീദ്, അബ്ദുല്ല കജ, നൗഷാദ്, മുഹമ്മദലി കടമ്പാര്‍ പ്രസംഗിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?