മുന്‍കൂര്‍ തുക ആവശ്യപ്പെട്ടും പമ്പിങ് ആവശ്യപ്പെട്ടും കൃഷി മന്ത്രിക്ക് മന്ത്രി സുധാകരന്റെ എസ് എം എസ്

ആലപ്പുഴ : (www.kvartha.com 25.07.2018) കുട്ടനാട്ടിലെ കൃഷി ഭൂമിയിലെ ബണ്ടുകള്‍ വെള്ളം കുറയുന്ന മുറയ്ക്ക് പുനര്‍നിര്‍മിക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്നും നിലവില്‍ വെള്ളം പമ്പ് ചെയ്ത് കളയുന്നതിനുള്ള നടപടി വേണമെന്നും ആവശ്യപ്പെട്ട് മന്ത്രി ജി. സുധാകരന്‍ കൃഷി മന്ത്രിക്ക് എസ്.എം.എസ് അയച്ചു.

രാവിലെ എടത്വ, മുട്ടാര്‍ പ്രദേശങ്ങളിലെ വെള്ളക്കെടുതി പ്രദേശങ്ങളിലുള്ള ക്യാമ്പുകള്‍ സന്ദര്‍ശിക്കവെ ജനങ്ങള്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ പരിഗണിച്ചാണ് മന്ത്രി ആ നിമിഷം തന്നെ എസ്.എം.എസ് മുഖേന അടിയന്തിര സന്ദേശം നല്‍കിയത്.

PWD minister SMS sent to minister Sunil Kumar, Alappuzha, News, Ministers, Message, Local-News, Rain, Meeting, G Sudhakaran, Kerala

പമ്പിങ്ങിന് ആവശ്യമായ കുറച്ച് പണം മൂന്‍കൂറായി അനുവദിക്കണമെന്നും അദ്ദേഹം കൃഷി മന്ത്രിയെ അറിയിച്ചു. ഇപ്പോള്‍ ഇതിന് നേരിടുന്ന തടസങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് മന്ത്രി ബോട്ടില്‍ ഇരുന്നുതന്നെ കൃഷി മന്ത്രിക്ക് വിശദമായ സന്ദേശം നല്‍കിയത്. കുട്ടനാടിന്റെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് കൃഷി മന്ത്രിയുമായി പ്രാഥമിക ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

രാവിലെ എടത്വ കുന്തിരിക്കല്‍, പാണ്ടങ്കരി എല്‍.പി.എസ്, തലവടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മുട്ടാര്‍, കുമരിങ്കരിപ്പള്ളി, കിടങ്ങറ ബസാര്‍, രാമങ്കരി, വെളിയാനാട് എന്നിവിടങ്ങളിലെ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: PWD minister SMS sent to minister Sunil Kumar, Alappuzha, News, Ministers, Message, Local-News, Rain, Meeting, G Sudhakaran, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?