നിയന്ത്രണം വിട്ട ഫ്‌ളോട്ടിങ്ങ് ഡോക്കില്‍ കുടുങ്ങിയ ഇന്തോനേഷ്യക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി

കൊച്ചി: (www.kvartha.com 20.07.2018) ദുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ ഫത്താന്‍ കമ്പനിയുടെ നിയന്ത്രണം വിട്ട ഫ്‌ളോട്ടിങ്ങ് ഡോക്കില്‍ കുടുങ്ങിയ രണ്ട് ഇന്തോനേഷ്യക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി. ആലപ്പുഴയ്ക്കു സമീപം തോട്ടപ്പള്ളി ബീച്ചിനു 10 നോട്ടിക്കല്‍ മൈല്‍ അകലെയാണ് നിയന്ത്രണം വിട്ട ഫ്‌ളോട്ടിങ്ങ് ഡോക്ക് നാവിക സേന കണ്ടെത്തിയത്.

ഇതില്‍ ഉണ്ടായിരുന്ന അഡ്രിയാന്‍ വാനി (35), ബ്രയന്‍ ലുംബു (26) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ദക്ഷിണമേഖല നാവിക കമാന്‍ഡിന്റെ യുദ്ധകപ്പല്‍ ഐ.എന്‍.എസ് ഗരുഡയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ലൈറ്റ് ഹെലികോപ്റ്ററില്‍ എത്തിയാണ് ഇന്തോനേഷ്യന്‍ നാവികരെ രക്ഷപ്പെടുത്തിയത്. ഐ.എന്‍.എസ് ഗരുഡയുടെ കീഴിലുള്ള എ.എല്‍.എച്ച് 322 സ്‌ക്വാഡ്രന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.

Indian navy rescues 2 crew members stranded in Indonesian do, Kochi, News, Alappuzha, Boats, Helicopter, Rain, Kochi, Kerala

മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചുവെങ്കിലും ലഫ്റ്റ. കമാന്‍ഡര്‍ ഡി.വിനോദ്, കോ പൈലറ്റ് കപില്‍ അഗര്‍വാള്‍ എന്നിവര്‍ റസ്‌ക്യൂ ബാസ്‌കറ്റില്‍ നാവികരെ ഹെലികോപ്റ്ററിലേക്കു എത്തിച്ചു. കനത്ത മഴയും 25 നോട്ട് വേഗതയുള്ള കാറ്റും കടുത്ത പ്രതിസന്ധി ഉണ്ടാക്കിയിരുന്നു.

തിരമാലകളില്‍പ്പെട്ടു ആടിയുലഞ്ഞിരുന്ന ഫ്‌ളോട്ടില്‍ നിന്നും നാവികരെ വളരെ ശ്രമകരമായാണ് രക്ഷപ്പെടുത്തിയതെന്ന് നാവിക സേന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൊച്ചിയില്‍ എത്തിച്ച ഇരുവരെയും കോസ്റ്റ് ഗാര്‍ഡിനു നിയമനടപടികളുടെ ഭാഗമായി കൈമാറി.


Keywords: Indian navy rescues 2 crew members stranded in Indonesian do, Kochi, News, Alappuzha, Boats, Helicopter, Rain, Kochi, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?