ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യത; എട്ടു ജില്ലകള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: (www.kvartha.com 02.07.2018) ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ എട്ടു ജില്ലകള്‍ക്ക് ജാഗ്രതാനിര്‍ദേശം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച വൈകിട്ട് നാലു മണി മുതല്‍ മൂന്നു മണിക്കൂര്‍ നേരത്തേക്കാണ് മുന്നറിയിപ്പ്.
കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറു ദിശയില്‍ നിന്നു മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കി.മീ. വേഗത്തിലും കാറ്റടിക്കാന്‍ സാധ്യതയുണ്ട്. ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തു കടല്‍ അതിപ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികള്‍ ഈ ഭാഗങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും കൂടാതെ, ലക്ഷദ്വീപിന്റെ കിഴക്കുഭാഗത്തും കേരള തീരത്തും മത്സ്യബന്ധനത്തിനു പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടു മുതല്‍ അടുത്ത 24 മണിക്കൂറിലേക്കാണു മുന്നറിയിപ്പ് ബാധകം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, Alerts, Storm, Thunder Storm, Thunder Storm threat; Alert in 8 districts

Powered by Info News For You

Comments
Post a Comment