കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നേത്ര രോഗ വിദഗ്ദനെ നിയമിക്കണമെന്ന് ആവശ്യം

Image result for general hospital kasaragod

കാസര്‍കോട് (www.evisionnews.co): ജനറല്‍ ആശുപത്രിയില്‍ നേത്ര രോഗ വിദഗ്ദനെ നിയമിക്കണമെന്ന് ആവശ്യം. മാസങ്ങളായി ഈ വിഭാഗത്തില്‍ ഡോക്ടര്‍മാരില്ല. രണ്ടു തസ്തികകളാണ് നിലവില്‍ ജനറല്‍ ആശുപത്രിയില്‍ നേത്രരോഗ വിഭാഗത്തിലുള്ളത്. രാജ്യത്തെ ഏറ്റവും മികച്ച മെഡിക്കല്‍ ഇന്‍സ്റ്റിട്യൂറ്റായ ജിപ്മറില്‍ നിന്നും പരിശീലനം കഴിഞ്ഞെത്തിയ ഡോക്ടര്‍ ചികിത്സക്കാവിശ്യമായ ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ കാസര്‍കോട് നിന്നും മാറിപോവുകയായിരുന്നു. നിലവിലുണ്ടായിരുന്ന ഡോക്ടര്‍ മൂന്നുമാസത്തോളമായി അവധിയിലാണ്. നീണ്ട അവധികളില്‍ പോകുന്ന ഡോക്ടര്‍മാര്‍ക്ക് പകരം സംവിധാനം ഒരുക്കണമെന്ന് 'കാസര്‍കോടിനൊരിടം' ഫേസ്ബുക്ക് കൂട്ടായ്മ ആവശ്യപ്പെട്ടു. നിലവില്‍ ഒരു നേത്ര രോഗ വിദഗ്ദ്ധന്‍ ഉണ്ടങ്കിലും കാഷ്യലിറ്റിയില്‍ മാത്രമാണ് സേവനം ലഭ്യമാകുന്നത്. പകരം മറ്റൊരു ഡോക്ടറെ ക്യാഷ്യലിറ്റിയില്‍ നിയമിച്ച് അദ്ദേഹത്തെ നേത്ര രോഗ വിഭാഗത്തില്‍ നിയമിച്ചാല്‍ താത്ക്കാലിക പരിഹാരം ആവുമെന്നും 'കാസര്‍കോടിനൊരിടം' ചൂണ്ടിക്കാട്ടി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?