എസ്.എഫ്.ഐ വ്യാജപ്രചാരണം നടത്തുന്നു; എം.എസ്.എഫ്

വിദ്യാനഗര്‍ (www.evisionnews.co): കാസര്‍കോട് ഗവ. കോളജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ ചില സംഭവങ്ങളുമായി ബന്ധപ്പെട്ട് എം.എസ്.എഫിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും യൂണിയന്‍ ഭരിക്കുന്ന എസ്.എഫ്.ഐയുടെ കഴിവുകേട് മറിച്ചുവെക്കാനുള്ള അടവും ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളുടെ സെന്റിമന്‍സ് പിടിച്ചുപറ്റാനുള്ള അടവുനയം മാത്രമാണെന്നും എം.എസ്.എഫ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട് ജനറല്‍ സെക്രട്ടറി നവാസ് കുഞ്ചാര്‍ പ്രസ്താവനയില്‍ അറിയിച്ചു. എസ്.എഫ്.ഐക്കാര്‍ തമ്മില്‍ നടന്ന പ്രശ്‌നങ്ങളുടെ പേരിലാണ് പലസംഭവങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഡി.വൈ.എഫ്.ഐയെ കാണിച്ച് പേടിപ്പിക്കുന്ന അവസ്ഥ കാലങ്ങളായി എസ്.എഫ്.ഐ ഉപയോഗിച്ചുവരികയാണ്. എം.എസ്.എഫും സഹോദര സംഘടനയുണ്ടെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?