സംസ്ഥാനത്ത് കനത്ത മഴ നാളെ വരെ തുടരും
തിരുവനന്തപുരം (www.evisionnews.co): സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി. വിവിധ ഭാഗങ്ങളില്‍ മഴ നാളെ വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കനത്ത മഴയില്‍ തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍തട്ടി ഒരാള്‍ മരിച്ചു. രാവിലെ ആറുമണിയോടെ പാല്‍ വാങ്ങാന്‍ പോയ ജോര്‍ജ്കുട്ടി ജോണാണ് മരിച്ചത്.
തിരുവനന്തപുരത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കണ്ണൂരിലെ ചിലയിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍, തേളകം, കണിച്ചാര്‍, തില്ലങ്കേരി, മുഴക്കുന്ന്, കോളയാട്, ചിറ്റാരിപറമ്പ എന്നീ പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്കും അവധിയാണ്. തിരുവനന്തപുരത്ത് നെയ്യാര്‍, അരുവിക്കര, പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.
Powered by Info News For You
Comments
Post a Comment