കേന്ദ്ര മന്ത്രി കണ്ണന്താനത്തിന്റെ വിവാദ പ്രസ്താവന യാഥാര്‍ത്ഥ്യമാകുന്നു; രാജ്യവ്യാപകമായി 'സുഖം' എന്ന പേരില്‍ കേന്ദ്ര മന്ത്രി ടോയ്‌ലറ്റ് ബ്ലോക്കുകള്‍ തുറക്കുന്നു; കാസര്‍കോട്ട് തുറന്നു

കാസര്‍കോട്: (www.kasargodvartha.com 31.07.2018) കേന്ദ്ര മന്ത്രി കണ്ണന്താനത്തിന്റെ വിവാദ പ്രസ്താവന യാഥാര്‍ത്ഥ്യമാകുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ദ്ധിപ്പിക്കുന്നത് രാജ്യത്ത് ടോയ്‌ലറ്റ് ഉണ്ടാക്കാനായിരുന്നുവെന്നാണ് മന്ത്രി കണ്ണന്താനം പറഞ്ഞത്. ഇതിനെ കളിയാക്കിയവര്‍ക്കും ട്രോളുകള്‍ ഉണ്ടാക്കിയവര്‍ക്കും ഇപ്പോള്‍ സംഗതി സത്യമാണെന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലാണ് ഇപ്പോള്‍ രാജ്യവ്യാപകമായി ടോയ്‌ലറ്റുകള്‍ ഉണ്ടാക്കുന്നത്. 'സുഖം' എന്ന പേരിലാണ് ടോയ്‌ലെറ്റ് ബ്ലോക്കുകള്‍ തുറക്കുന്നത്. കാസര്‍കോട്ട് ടോയ്‌ലറ്റ് ബ്ലോക്ക് തുറന്നു.

അടിക്കടി പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്നത് ടോയ്‌ലറ്റ് നിര്‍മ്മിക്കാനാണെന്നായിരുന്നു കണ്ണന്താനത്തിന്റെ വിവാദ പ്രസ്താവന. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പെട്രോളിയം കമ്പനികള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് 'സുഖം' എന്ന പേരില്‍ ടോയ്‌ലറ്റ് ബ്ലോക്ക് ആരംഭിച്ചു കൊണ്ടിരിക്കുന്നത്. റാമ്പ് സൗകര്യമടക്കമുള്ളതാണ് ബ്ലോക്ക്. കേരളത്തിലെ ആദ്യത്തെ ടോയ്‌ലറ്റ് ബ്ലോക്ക് കാസര്‍കോട് കുമ്പള പെര്‍വാഡിലെ ഹിന്ദുസ്ഥാന്‍ പെട്രോള്‍ കമ്പനിയുടെ പാദൂര്‍ ഫില്ലിംഗ് സാനിറ്റേഷനില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു. റീജണല്‍ മനേജര്‍ നവീന്‍ കുമാര്‍, സെയില്‍ മനേജര്‍ അരുണ്‍, അഭിജിത്ത്, ഡീലര്‍ അഹ് മദ് നിസാര്‍, സി.ടി.എം. മുനീര്‍, അബ്ദുല്‍ ലത്വീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Public-toilet, Petrol-pump, Petrol, Top-Headlines, Sugham Toilet block inaugurated in Kasaragod
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?