കലാലയങ്ങളില്‍ ക്രൂരമായ റാഗിംഗ് വീണ്ടും ശക്തമായി തിരിച്ചുവരുന്നു; അടിമപ്പണിയെടുക്കുന്ന രീതിയൊക്കെ മാറി, ഇപ്പോള്‍ ശരീരത്തില്‍ നീറ്റലുണ്ടാക്കുന്ന രീതിയില്‍ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം
കാസര്‍കോട്: (www.kasargodvartha.com 13.07.2018) പുതിയ അധ്യായന വര്‍ഷം ആരംഭിച്ച് മാസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ കലാലയങ്ങളില്‍ ക്രൂരമായ റാഗിംഗ് ശക്തമായി തിരിച്ചുവരുന്നു. മുമ്പ് അടിമപ്പണിയെടുപ്പിച്ചും ആവശ്യമുള്ള വസ്തുക്കള്‍ വാങ്ങിച്ചുമാണ് റാഗിംഗ് നടത്തിയിരുന്നതെങ്കില്‍ ഇപ്പോഴത് ശരീരത്തില്‍ നീറ്റലുണ്ടാക്കുന്ന രീതിയില്‍ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിലേക്ക് വഴിമാറുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും കോളജുകളിലും നടക്കുന്ന ആക്രമങ്ങള്‍ സ്‌കൂള്‍ അധികൃതരെയും അധ്യാപകരെയും പി.ടി.എ കമ്മിറ്റിയെയും ഒരേ പോലെ ഭയപ്പെടുത്തുകയാണ്.
കുട്ടികള്‍ക്ക് ക്ലാസ് തുടങ്ങുന്നതിന് മുമ്പു തന്നെ കൃത്യമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും തങ്ങള്‍ക്ക് മുമ്പ് നേരിട്ട അനുഭവത്തിന് പതിന്മടങ്ങ് ശക്തിയോടെ സീനിയര്‍മാര്‍ ജൂനിയര്‍മാര്‍ക്ക് തിരിച്ചു നല്‍കുകയാണ് ചെയ്യുന്നത്. റാഗിംഗിനെതിരെ ശക്തമായ നിയമം നിലവിലുണ്ടെങ്കിലും കുട്ടികളുടെ ഭാവിയോര്‍ത്ത് പലരും പലതും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുകയാണ്. ജൂനിയര്‍ വിദ്യാര്‍ത്ഥികളും സ്‌കൂള്‍ കോളജ് അധികൃതരും മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ക്യാമ്പസിനകത്ത് സൂക്ഷിക്കുന്ന കലാലയങ്ങള്‍ പോലുമുണ്ടെന്ന് ചില വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തുന്നു.
ക്യാമ്പസിനകത്ത് ലഹരിയുടെ ഉപയോഗവും കൂടിവരികയാണ്. കഞ്ചാവ് യഥേഷ്ടം ക്യാമ്പസിനകത്ത് ലഭിക്കുന്നുണ്ടെന്നത് പരമാര്‍ത്ഥമാണെന്ന് വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു. ആരു വിചാരിച്ചാലും ലഹരിയെത്തുന്നത് തടയാന്‍ കഴിയാത്ത വിധം ശക്തമായ പ്രവര്‍ത്തനമാണ് ലഹരി മാഫിയ നടത്തിക്കൊണ്ടിരിക്കുന്നത്. കാസര്‍കോട് ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസന്റെ നേതൃത്വത്തില്‍ തൃക്കരിപ്പൂര്‍ മുതല്‍ മഞ്ചേശ്വരം വരെ ലഹരിക്കെതിരെ കലാലയങ്ങള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പ്രവര്‍ത്തനം നടത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെ കാസര്‍കോടിന് സമീപത്തെ ഒരു സ്‌കൂളില്‍ നിന്നും ബേക്കലില്‍ നിന്നും ലഹരി വസ്തുക്കളും ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏതാനും പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്.
സ്‌കൂളുകളിലും കോളജുകളിലും ഡിസിപ്ലിന്‍ സ്‌ക്വാഡുകള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെങ്കിലും ഇവരുടെ പ്രവര്‍ത്തനങ്ങളെ പോലും സമര്‍ത്ഥമായി കബളിപ്പിച്ചുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ റാഗിംഗും മറ്റും നടത്തുന്നത്. ക്യാമ്പസിന് പുറത്തുവെച്ചും ആക്രമണം നടക്കുന്നു. ബോവിക്കാനത്തെ ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ ശരീരം കീറിമുറിച്ച് മാരകമായി പരിക്കേല്‍പിച്ചിരുന്നു. വെള്ളിയാഴ്ച കാസര്‍കോടിന് സമീപത്തെ ഒരു സ്‌കൂളില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗിംഗിന് വിധേയമാക്കിയത് ഏറ്റുമുട്ടലിന് കാരണമായിരുന്നുവെങ്കിലും അധ്യാപകര്‍ ഇടപെട്ടതോടെയാണ് പ്രശ്‌നം ശാന്തമായത്.
സ്വന്തം കുട്ടിയുടെ കാര്യത്തില്‍ രക്ഷിതാക്കളുടെ ഭാഗത്തു നിന്നും കൃത്യമായ ഇടപെടലുകള്‍ നടത്താന്‍ കഴിയാത്തതാണ് ക്യാമ്പസുകളില്‍ പ്രശ്‌നങ്ങള്‍ കൂടാന്‍ കാരണം. രക്ഷിതാക്കള്‍ക്കു പോലും നിയന്ത്രിക്കാന്‍ കഴിയാത്ത വിധം കുട്ടികളുടെ മനോനില തകര്‍ന്നിരിക്കുകയാണെന്നും എന്തു കുറ്റകൃത്യം ചെയ്യാനും ഇവര്‍ക്ക് മടിയില്ലാതായിരിക്കുകയാണെന്നും ചില അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. ചട്ടഞ്ചാല്‍ എംഐസി കോളജില്‍ കഴിഞ്ഞ ദിവസം നടന്ന റാഗിംഗുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. റാഗിംഗുമായി ബന്ധപ്പെട്ട് ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് ആയുധങ്ങളുമായെത്തിയ ചിലര്‍ കുട്ടികളെ ഭീഷണിപ്പെടുത്തിയ സംഭവവും ഉണ്ടായിരുന്നു. നാട്ടുകാരെ പേടിച്ച് ഇപ്പോള്‍ റാഗിംഗ് കുറച്ച് കുറഞ്ഞിട്ടുണ്ടെന്നാണ് പരിസരവാസികള്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Ragging style in Schools and Colleges, Ragging, College, Student, Seniors, Juniors
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment