അബ്ദുല്‍ റഹീം അടക്കം നാല് സി.ഐമാര്‍ക്ക് സ്ഥലം മാറ്റം: വി.വി മനോജ് ടൗണ്‍ സി.ഐ
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ടൗണ്‍ സി.ഐ സി.എ അബ്ദുല്‍ റഹീമടക്കം ജില്ലയിലെ നാലു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം. അബ്ദുല്‍ റഹിമിന് പുറമെ വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങയത്ത്, വിജിലന്‍സിലെ എ. അനൂപ് കുമാര്‍ എന്നിവര്‍ക്കും സ്ഥലം മാറ്റമുണ്ട്. റഹീമിനെ കാസര്‍കോട് സി.ബി.സി.ഐ.ഡി.ഒ.സി. ഡബ്ള്യു. നാലിലേക്കാണ് മാറ്റിയത്. പകരം വി.വി. മനോജിനെ കാസര്‍കോട് സി.ഐ. യായി നിയമിച്ചു. ബാബു പെരിങ്ങയത്തിന് വിജിലന്‍സിലാണ് നിയമനം. പകരം വിദ്യാനഗറില്‍ അനൂപ് കുമാറിനെ നിയമിച്ചു.
Powered by Info News For You
Comments
Post a Comment