നിപ വൈറസിനു തുടര്‍വ്യാപനമുണ്ടാകില്ല; എങ്കിലും അടുത്ത വര്‍ഷവും പ്രതീക്ഷിക്കണം;കേരളം സുസജ്ജം

തിരുവനന്തപുരം: (www.kvartha.com 07.07.2018) നിപ വൈറസിന്റെ തിരിച്ചുവരവ് ഇപ്പോള്‍ ഉണ്ടായതിന്റെയൊരു തുടര്‍വ്യാപനമായി കേരളത്തില്‍ ഇനി ഉണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. പക്ഷേ, അടുത്ത കൊല്ലവും ഇതേ സമയത്ത് ഉണ്ടാകാമെന്നും പ്രമുഖ മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. അതുകൊണ്ട് ഡിസംബര്‍ മുതല്‍ മെയ് വരെ ഇതിനെ പ്രതീക്ഷിക്കണം എന്ന് ഇത്തവണ തന്നെ ആശുപത്രികള്‍ക്കെല്ലാം മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്.

ചെറിയ ലക്ഷണങ്ങള്‍ കാണുമ്പോള്‍ത്തന്നെ ആശുപത്രിയിലെത്തിക്കാനും ചികിത്സ തേടാനുമുള്ള സൗകര്യങ്ങള്‍ ചെയ്യും. ഇപ്പോള്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ ഒരു രണ്ടാം ഘട്ടംതന്നെ അന്നും ചെയ്യേണ്ടി വരും. ഇനിയിപ്പോള്‍ നമുക്കൊരു ആശ്വാസമായി. ഒരു സിസ്റ്റമുണ്ടല്ലോ, അത് പെട്ടെന്നു വിളിച്ചുകൂട്ടിയാല്‍ മതി. ഇനി വന്നാലും നേരിടും എന്നൊരു ആത്മവിശ്വാസമായി. അറിയാതെയങ്ങ് പകര്‍ന്നുപോകുന്ന അവസ്ഥയില്ല. ഒരാള്‍ക്ക് വരുമ്പോള്‍ത്തന്നെ നമ്മളത് മനസ്സിലാക്കി നേരിടും മന്ത്രി വിശദീകരിക്കുന്നു.

Kerala health minister is a roll model now, Health, Health & Fitness, Health Minister, Trending, News, Warning, Hospital, Treatment, Patient, Kerala

രോഗനിയന്ത്രണത്തിന്റെ എല്ലാ സാധ്യതകളും നമ്മള്‍ നോക്കിയതായി അവര്‍ വ്യക്തമാക്കുന്നു. ബംഗ്ലാദേശില്‍ എന്തു ചെയ്തു, സിലിഗുരിയില്‍ എന്താ ചെയ്തത്, ഇതെല്ലാം അന്വേഷിച്ചുകൊണ്ടാണിരുന്നത്. വെറ്ററിനറിക്കാരെയും വനം വകുപ്പുകാരെയും വിളിച്ചു വരുത്തി വവ്വാലിനെ പരിശോധിക്കാന്‍ ഒരു ഭാഗത്ത് പുറപ്പെട്ടു. ''ഓരോ ദിവസവും മണിപ്പാലില്‍ നിന്നുള്ള പരിശോധനാ ഫലം വരുമ്പോള്‍ ചങ്കിടിപ്പാണ്.

പരീക്ഷയുടെ ഫലം നോക്കുന്നതു പോലെയുള്ള ആകാംക്ഷ, എന്റെയും ആരോഗ്യ സെക്രട്ടറിയുടെയും ഡിഎച്ച്എസിന്റെയും മെയിലില്‍ വരും. ചുവന്ന വര കാണല്ലേ എന്നാഗ്രഹിച്ചാണ് അത് തുറക്കുക; പോസിറ്റീവ് കാണല്ലേ എന്നുവച്ച്. ചിലതെല്ലാം പോസിറ്റീവ് വന്നു. അതില്‍ രണ്ടാളൊഴികെ മരിച്ചു. പരിശോധനാ ഫലം നെഗറ്റീവ് എന്ന് കണ്ടാല്‍ അതൊരു സമാധാനമായി. മെയ് 25 കഴിഞ്ഞ് പിന്നെ വരുന്ന ഫലമെല്ലാം നെഗറ്റീവായി. രണ്ടാം ഘട്ടം അങ്ങനെ വരില്ലാന്നുള്ളത് 27ഓടു കൂടി ഏതാണ്ട് ബോധ്യമായി.'' ദിവസങ്ങള്‍ക്കുള്ളില്‍ നിപയെ നിയന്ത്രിക്കാന്‍ സാധിച്ച കൂട്ടായ യത്‌നത്തിനു മികച്ച നേതൃത്വം നല്‍കിയ ആരോഗ്യമന്ത്രി പറയുന്നു.

''ലോകമാകെ ശ്രദ്ധിക്കുന്ന ഒരു പ്രവര്‍ത്തനമാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് നമ്മള്‍ കരുതിയിരുന്നില്ല. ആരും മരിക്കാതിരിക്കണം എന്നു മാത്രമാണ് നമ്മളുടെ ആഗ്രഹം. ഒരു ജീവന്‍ പോലും അപഹരിക്കപ്പെടാതിരിക്കാനുള്ള പഴുതടച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ചെയ്തത്. പക്ഷേ, രണ്ടാമത്തെ മരണത്തില്‍ത്തന്നെ കേരളം നിപയെ കണ്ടുപിടിച്ചതിന് അഭിനന്ദിച്ച് പിന്നീടാണ് പലരും വിളിക്കുന്നത്.

ഇതുവരെയുണ്ടായ എല്ലാ സ്ഥലത്തും, മലേഷ്യയിലും സിംഗപ്പൂരിലും സിലിഗുരിയിലും നൂറുകണക്കിനാളുകള്‍ മരിച്ചപ്പോഴാണ് രോഗമെന്താണെന്ന് കണ്ടുപിടിച്ചത്. ഇവിടെ രണ്ടാമത്തെ മരണത്തില്‍ത്തന്നെ നിപയാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഈ മുന്‍കരുതലുകളൊക്കെ എടുക്കാന്‍ കഴിഞ്ഞത്. എല്ലാ ഭാഗത്തുനിന്നും, യുകെയില്‍ നിന്നും യുഎസില്‍ നിന്നുമൊക്കെ ആളുകള്‍ വിളിക്കുന്നുണ്ടായിരുന്നു. മലയാളികളും അല്ലാത്തവരുമായ ശാസ്ത്രജ്ഞരും മറ്റും വിളിച്ച് വിവരങ്ങള്‍ തിരക്കി, അഭിനന്ദിച്ചു.

ലോകാരോഗ്യ സംഘടന തന്നെ വിളിച്ചു. നല്ല പ്രവര്‍ത്തനമാണ് നടത്തിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ അഭിനന്ദിച്ചു. അങ്ങനെ മൊത്തത്തില്‍ വലിയ അഭിപ്രായമുണ്ടായി. എന്റെയൊരു യാത്രയുമായി ബന്ധപ്പെട്ട് ഞാന്‍ കഴിഞ്ഞ ദിവസം യുഎസ് എംബസിയില്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ പറയുന്നു, ഭയങ്കര മതിപ്പാണ് ടീച്ചറേ എന്ന്. കാരണം അമേരിക്ക അത്രയധികം ഭയക്കുന്ന വൈറസാണ്. ബയോ വാറിനൊക്കെ ഉപയോഗപ്പെടുത്തിയേക്കാം എന്ന് അമേരിക്ക ഭയക്കുന്ന വൈറസാണ്.

അതിനെ ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞു എന്നത് ലോകത്തിനു മുന്നില്‍ വലിയ അഭിനന്ദനത്തിന് ഇടയാക്കി. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായി ഉണ്ടായതാണ് അത്''.ഷൈലജ ടീച്ചറുടെ വാക്കുകള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala health minister is a roll model now, Health, Health & Fitness, Health Minister, Trending, News, Warning, Hospital, Treatment, Patient, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?